നവ വധു വിവാഹത്തിന് മുമ്പേ ഗര്‍ഭിണിയായി, ഭര്‍ത്താവിന്റെ സുഹൃത്തായ വ്യാപാരിയെ നാട്ടുകാര്‍ കൈകാര്യം ചെയ്തു പൊലീസിലേല്‍പ്പിച്ചു

0
291

വിവാഹത്തിന് മുമ്പേ നവ വധു ഗര്‍ഭിണിയായ സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തായ വ്യാപാരിയെ നാട്ടുകാര്‍ നന്നായി കൈകാര്യം ചെയ്തു പൊലീസില്‍ എല്‍പ്പിച്ചു ആലപ്പുഴയിലാണ് സംഭവം. കരൂര്‍ മാളിയേക്കല്‍ നൈസാമാണ് (47) പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി അമ്പലപ്പുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി നൈസാം പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു.

നൈസാമിന്റെ വ്യാപാര സ്ഥാപനത്തിലാണ് പെണ്‍കുട്ടി ജോലി ചെയ്തുവന്നിരുന്നത്. ഡിസംബര്‍ 18 യുവതി വിവാഹിതയായ യുവതി ഗര്‍ഭിണിയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെയാണ് അ്ഞ്ചുവര്‍ഷം നീണ്ട പീഡന വിവരം പുറത്തായത.

നൈസാം മുന്‍കൈയെടുത്താണ് തന്റെ പരിചയത്തിലുള്ള യുവാവിനെക്കൊണ്ട് യുവതിയെ വിവാഹം കഴിപ്പിച്ചത്. 16 വയസു മുതല്‍ നൈസാം പീഡനത്തിനിരയാക്കിയിരുന്നതായാണ് യുവതി പൊലീസിന് മൊഴി നല്‍കി.

യുവതിയുടെ സാമ്പത്തിക പിന്നോക്കാവസ്ഥ ചൂഷണം ചെയ്തായിരുന്നു പീഡനം. ഇതേ തുടര്‍ന്ന് നൈസമിനെ ആളുകള്‍ തടഞ്ഞുവച്ചു കൈകാര്യം ചെയ്ത ശേഷം പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here