നെടുമ്പാശേരിയിൽ വീണ്ടും സ്വ‌ർണവേട്ട, 1.3 കിലോ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

0
176

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ 1.375 കിലോ സ്വർണവുമായി യാത്രക്കാരൻ പിടിയിലായി. ദുബായിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. സ്വർണം കടത്താൻ ശ്രമിച്ച രണ്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ജീവനക്കാരെയും ഡി.ആർ,​ഐ കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിലെ ടോയ്‌ലെറ്റിൽ വച്ച് സ്വർണം കൈപ്പറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാർ പിടിയിലായത്.

സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരായ വിഷ്ണു,​ അഭീഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് ഉച്ചയോടെയായിരുന്നു പരിശോധന. ദുബായിൽ നിന്നെത്തിയ യാത്രക്കാരന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here