വിദ്യാർഥിയെ കഞ്ചാവിന് അടിമയാക്കി; ഒരാൾ അറസ്റ്റിൽ

0
175

കാഞ്ഞങ്ങാട് ∙ ഒൻപതാം ക്ലാസ് വിദ്യാർഥിയെ പ്രലോഭിപ്പിച്ച് കഞ്ചാവിന് അടിമയാക്കിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഴിഞ്ഞ വളപ്പിലെ ശ്യാമിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. 6 മാസം മുൻപ് കുട്ടിയെ വീട്ടിലെ ടാങ്ക് വൃത്തിയാക്കാൻ എന്ന പേരിൽ വിളിച്ചു വരുത്തിയാണു പ്രതി കഞ്ചാവ് നൽകിയത്. നിരന്തരം വാട്സാപ്പിൽ സന്ദേശം അയച്ചു ബന്ധം പുതുക്കി. കുട്ടിയെ ദിവസം മൂന്ന് കഞ്ചാവ് ബീഡി വരെ വലിക്കുന്ന അവസ്ഥയിൽ എത്തിച്ചു.

സംഭവമറിഞ്ഞ അച്ഛൻ നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ലഹരി മുക്ത കേന്ദ്രത്തിൽ കുട്ടിയെ ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു. സൈക്കിൾ ട്യൂബ് ഒട്ടിക്കുന്ന പശയും കുട്ടി ലഹരിക്കു വേണ്ടി ഉപയോഗിച്ചു. മൂന്നു വർഷമായി അമ്മ പിരിഞ്ഞ് താമസിക്കുന്ന സാഹചര്യവും പ്രതി മുതലാക്കുകയായിരുന്നു. ഒട്ടേറെ കേസുകളിൽ പ്രതിയായ ശ്യാം അടുത്തിടെയാണ് ജയിലിൽ നിന്നിറങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here