കമ്പനിപോലും അറിഞ്ഞില്ല; 29 അടി ഉയരമുള്ള മൊബൈൽ ടവർ കൊള്ളസംഘം കടത്തി!

0
170

പട്ന ∙ 29 അടി ഉയരമുള്ള മൊബൈൽ ടവർ കൊള്ളക്കാർ മോഷ്ടിച്ചു. 5ജി സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ടെലികോം കമ്പനി ടെക്നീഷ്യൻമാർ സർവെ നടത്താൻ എത്തിയപ്പോഴാണ് ടവർ‌ മോഷ്ടിക്കപ്പെട്ട വിവരം അറിയുന്നത്. ലക്ഷങ്ങൾ വിലവരുന്ന ഉപകരണങ്ങളുൾപ്പെടെയാണു കൊണ്ടുപോയത്.

ഷഹീൻ ഖയൂം എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു മുകളിലായിരുന്നു ടവർ നിർമിച്ചത്. 2006ൽ എയർസെൽ നിർമിച്ച ടവർ 2017ൽ ജിടിഎൽ കമ്പനിക്ക് വിറ്റിരുന്നു. എന്നാൽ ടവർ പ്രവർത്തിക്കാതായതോടെ കുറച്ചു മാസങ്ങളായി ഷഹീൻ ഖയൂമിനു കമ്പനി വാടക നൽകിയിരുന്നില്ല. ടവർ നീക്കം ചെയ്യണമെന്നു കെട്ടിട ഉടമ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു.

ഏതാനും ദിവസം കഴിഞ്ഞപ്പോൾ കുറച്ചുപേർ വന്ന് ടവറിനു തകരാറുണ്ടെന്നും പുതിയതു സ്ഥാപിക്കുമെന്നും അറിയിച്ച് പൊളിച്ചുകൊണ്ടു പോകുകയായിരുന്നുവെന്നു ഖയൂം പറഞ്ഞു. എന്നാൽ ടവർ പൊളിച്ചുകൊണ്ടുപോകാൻ ആരെയും നിയോഗിച്ചിരുന്നില്ലെന്നു കമ്പനി അധികൃതർ അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വർഷം റോഹ്തസിൽ ഇരുമ്പുപാലവും ബെഗുസാരായിൽ ട്രെയിൻ എൻജിനും കൊള്ളസംഘം കടത്തിക്കൊണ്ടുപോയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here