ഫ്രിഡ്ജിൽ പാറ്റ, ബുഹാരി ഹോട്ടൽ അടപ്പിച്ചു; മനഃപൂർവം കൊണ്ടുവച്ചതെന്ന് ഹോട്ടൽ ഉടമ

0
326

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായി തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ ബുഹാരി ഹോട്ടൽ അടപ്പിച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഹോട്ടൽ തുറക്കരുതെന്നാണ് നിർദേശം. പരാതിയെ തുടർന്നായിരുന്നു പരിശോധന. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ ഹോട്ടൽ ജീവനക്കാർ ആദ്യം തടഞ്ഞു. പൊലീസ് എത്തിയ ശേഷമാണ് പരിശോധന നടത്തിയത്.

അതേസമയം, ഉദ്യോഗസ്ഥർ മനഃപ്പൂർവം പാറ്റയെ കൊണ്ടുവന്ന് ഉപയോഗിക്കാത്ത ഫ്രിഡ്ജിൽ വച്ച് ഫോട്ടോ എടുത്തതാണെന്ന് ബുഹാരി ഹോട്ടൽ ഉടമ പറയുന്നത്. രണ്ടാഴ്ചയിൽ ഒരിക്കൽ ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്താറുണ്ട്. പഴയ ഭക്ഷണം വിൽക്കാറില്ലെന്നും ഹോട്ടലുടമ പറഞ്ഞു. കോട്ടയത്ത് അൽഫാം കഴിച്ച് യുവതി മരിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here