ഭക്ഷണത്തിന് രുചികൂട്ടുന്ന വസ്തുക്കൾ ഡയബറ്റിസിനും കാരണമാകാം- പഠനം

0
120

ഭക്ഷണത്തിന് രുചിയും മണവും കൂട്ടാനായി ചേര്‍ക്കുന്ന അഡിറ്റീവുകള്‍, ടൈപ്പ് 2 ഡയബറ്റിസ് വരുത്തിവെയ്ക്കുന്നുവെന്ന് പുതിയ പഠനം. ആഹാരസാധനങ്ങള്‍ കേടാകാതിരിക്കാനും രുചികൂട്ടാനുമൊക്കെ ഉപയോ​ഗിക്കുന്ന പ്രിസർവേറ്റീവുകളും മറ്റും നൈട്രൈറ്റിന്റേയും നൈട്രേറ്റിന്റെയും രാസസംയുക്തങ്ങൾ അടങ്ങിയവയാണ്. ഇവ രണ്ടും ടൈപ്പ് 2 ഡയബറ്റിസിനു കാരണമാകുന്നുവെന്നാണ് ജേണല്‍ PLOS മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

1,04,168 പേരില്‍നിന്നും ശേഖരിച്ച ഡേറ്റയുടെ അടിസ്ഥാനത്തിലാണ് ഈ കോമ്പൗണ്ടുകളുമായി ടൈപ്പ് 2 ഡയബറ്റിസിനുള്ള ബന്ധമറിയാനായി ഗവേഷണം നടത്തിയത്. ന്യൂട്രീനെറ്റ്-സാന്റെ എന്ന പഠനത്തിലൂടെയാണ് ആളുകളിൽ പരീക്ഷണം നടത്തിയത്. വ്യത്യസ്ത സ്രോതസ്സുകളില്‍നിന്ന് നല്‍കിയ ഡേറ്റാബേസുകളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്.

നൈട്രൈറ്റുകളും നൈട്രേറ്റുകളും അഡിറ്റീവുകളായോ അല്ലാതെയോ ഉള്ളിലേക്കെത്തുന്നവരില്‍ ടൈപ്പ് 2 ഡയബറ്റിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പ്രസ്തുത പരീക്ഷണത്തില്‍ തെളിഞ്ഞത്. അഡിറ്റീവുകളില്‍നിന്നുള്ള നൈട്രൈറ്റുകളും ടൈപ്പ് 2 ഡയബറ്റിസും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്ന ആദ്യത്തെ ഗവേഷണമാണിതെന്നാണ് ഗവേഷകസംഘം പറയുന്നത്. ഈ ബന്ധം സ്ഥാപിക്കാന്‍ മുമ്പ് ശ്രമിച്ച കണ്ടുപിടുത്തങ്ങളെ സാധൂകരിക്കുന്നതാണ് ഈ ഫലമെന്നും സംഘം പറയുന്നു.

പരീക്ഷണം നടത്തിയ സംഘത്തിലുണ്ടായിരുന്നതിലധികവും ആരോഗ്യദൃഢഗാത്രരായ ചെറുപ്പക്കാരായിരുന്നു. അവരില്‍ത്തന്നെ അധികവും സ്ത്രീകളും.

LEAVE A REPLY

Please enter your comment!
Please enter your name here