റോഡില്‍ യുവതിയുടെ നഗ്‌ന മൃതദേഹം, കാറില്‍ എട്ട് കിലോമീറ്ററോളം വലിച്ചിഴച്ചു; പുതുവത്സര രാവില്‍ ഞെട്ടി രാജ്യതലസ്ഥാനം

0
294

ഡല്‍ഹിയില്‍ പുതുവത്സര ദിനത്തില്‍ യുവതി കാറിടിച്ച് മരിച്ചു. യുവതിയെ ഇടിച്ച കാര്‍ കിലോമീറ്ററുകളോളം ഇവരെ വലിച്ചിഴച്ചെന്നും ഗുരുതരമായി പരുക്കേറ്റ് യുവതി മരിച്ചെന്നുമാണു റിപ്പോര്‍ട്ട്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

പുതുവര്‍ഷ പുലരിയില്‍ ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയിലാണ് ദാരുണ സംഭവം നടന്നത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ, പുതു വര്‍ഷ ആഘോഷത്തിനിറങ്ങിയ യുവാക്കളുടെ കാര്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു. യുവാക്കള്‍ കാര്‍ നിര്‍ത്താന്‍ തയ്യാറായില്ല. തെറിച്ചുവീണ യുവതിയുടെ വസ്ത്രം കാറിന് അടിവശത്ത് കുടുങ്ങുകയായിരുന്നു.

സുല്‍ത്താന്‍പുരി മുതല്‍ കഞ്ചവാലവരെ 8 കിലോമീറ്ററിലേറെ ദൂരം യുവതിയെ വലിച്ചിഴച്ചു. യുവതിയുടെ ശരീരം വലിച്ചിഴച്ചു കാര്‍ പോകുന്നത് കണ്ടു നിരവധി പേര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ കഞ്ചവാലയില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങള്‍ നഷ്ടപ്പെട്ട് നഗ്നമായ നിലയില്‍ ആയിരുന്നു മൃതദേഹം.

വസ്ത്രങ്ങളില്ലാതെയാണു യുവതിയുടെ മൃതദേഹം കണ്ടെത്തിയതെങ്കിലും പീഡനം നടന്നിട്ടില്ലെന്നാണു നിഗമനമെന്നു ഡിസിപി ഹരേന്ദ്ര കെ.സിംഗ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here