നന്നായി പാചകം ചെയ്യാനറിയുന്ന ഒരാളെ ജോലിക്ക് വേണം, മാസ ശമ്പളം നാലരലക്ഷം രൂപ, താമസവും ഭക്ഷണവും ഫ്രീ, ഒപ്പം മറ്റ് ആനുകൂല്യങ്ങളും

0
366

റിയാദ്: നന്നായി ആഹാരം ഉണ്ടാക്കാനറിയാമോ? എങ്കിൽ മാസം നാലര ലക്ഷം രൂപ ശമ്പളമായി ലഭിക്കും. ഇതിന് പുറമേ ഭക്ഷണവും താമസവും ഫ്രീ. ഒപ്പം മറ്റുചില അലവൻസുകളും. ജോലിചെയ്യേണ്ട സ്ഥലം എവിടെയെന്നറിഞ്ഞാൽ ആദ്യം ഞെട്ടും, പിന്നെ സന്തോഷം കൊണ്ട് തുള്ളിച്ചാടും. ഫുട്ബാൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗല്ലിലെ വീട്ടിലാണ് ജോലിചെയ്യേണ്ടത്. വീട്ടിലേക്ക് വിദഗ്ദ്ധനായ ഒരു പാചകക്കാരനെ വേണമെന്ന് മുമ്പുതന്നെ ക്രിസ്റ്റ്യാനോ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെയും കിട്ടിയില്ലെന്നാണ് റിപ്പോർട്ട്. പരസ്യം കണ്ട് പലരും വരുന്നുണ്ടെങ്കിലും അവരെയൊന്നും താരത്തിന് ബോധിച്ചില്ലെന്നാണ് അറിയുന്നത്. ക്രിസ്റ്റ്യാനോയും പങ്കാളി ജോർജിനിയ റോഡ്രിഗസും മുന്നോട്ടുവയ്ക്കുന്ന ഡിമാൻഡുകൾ മൂലമാണ് പാചകക്കാരനെ കിട്ടാത്തത്.

താരത്തിന്റെ റിട്ടയർമെന്റ് ഹോം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പടുകൂറ്റൻ വീടിന്റെ നിിർമ്മാണം പോർച്ചുഗലിൽ പുരോഗമിക്കുകയാണ്. വരുന്ന ജൂണിൽ താമസം തുടങ്ങാനാണ് തീരുമാനം. അപ്പോഴാണ് പാചകക്കാരന്റെ ആവശ്യം. പോർച്ചുഗീസ് വിഭവങ്ങൾക്കൊപ്പം വിദേശി വിഭവങ്ങളും നന്നായി പാചകം ചെയ്യുന്ന ആളായിരിക്കണം. ഇതിനൊപ്പം പലതരം സീഫുഡുകളും നന്നായി പാചകം ചെയ്യണം. ഒപ്പം റൊണാൾഡോയുടെ പ്രിയ വിഭവമായ സുഷിയും ഉണ്ടാക്കാനറിയണം. ഇത്രയുമാണ് പ്രധാന ഡിമാൻഡുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here