ഭാരത് ജോഡോ യാത്രയിൽ സിപിഎം പങ്കെടുക്കില്ല, കേരള ഘടകത്തിന് എതിർപ്പ്,അപമാനിച്ചെന്നും സിപിഎം

0
222

ദില്ലി : ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കേണ്ടതില്ലെന്ന് സിപിഎം പൊതു ധാരണ.യാത്രയിൽ സി പി എം പങ്കെടുക്കുന്നതിനെ കേരള ഘടകം എതിർത്തു.യാത്രയുടെ തുടക്കത്തിൽ സിപിഎമ്മിനെ അപമാനിച്ചു എന്നാണ് വിമർശനം സിപിഐ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു

അതേസമയം സുരക്ഷാ മുന്നറിയിപ്പുകൾക്കിടെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ തുടരും.ഹാറ്റ്‍ലി മോറിൽ നിന്ന് ആരംഭിച്ച പദയാത്ര ചഡ്‌വാളിയിൽ അവസാനിക്കും.റിപ്പബ്ലിക് ദിനത്തി ൽ ബനിഹാളിൽ രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തും. സുരക്ഷപ്രശ്നം ഉണ്ടെന്നും കാറിൽ സഞ്ചരിക്കണമെന്നും സുരക്ഷ ഏജൻസികൾ നിർദ്ദേശം നൽകിയെങ്കിലും യാത്ര കാൽനടയായി തുടരുമെന്ന് കോൺഗ്രസ്  അറിയിച്ചു.

30ന് ശ്രീനഗർ ഷേർ ഇ കശ്മീർ സ്റ്റേഡിയത്തിലെ സമാപന സമ്മേളനം പ്രതിപക്ഷ ഐക്യ നിരയുടെ ശക്തി പ്രകടനമാക്കി മാറ്റും.സിപിഐയെ കൂടാതെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവർ പങ്കെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here