ചൈന അടക്കം ആറ് രാജ്യങ്ങളിലൂടെ ഇന്ത്യയിലെത്തുന്നവര്‍ക്കും RT-PCR നിര്‍ബന്ധം

0
188

ന്യൂഡല്‍ഹി: കോവിഡ് ആശങ്ക ഉയര്‍ന്നിട്ടുള്ള ആറ് രാജ്യങ്ങളിലൂടെ വിമാന യാത്ര നടത്തുന്നവര്‍ നിര്‍ബന്ധമായും 72 മണിക്കൂര്‍ മുമ്പുള്ള കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് അപ് ലോഡ് ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മറ്റ് രാജ്യങ്ങളില്‍ നിന്നും ചൈന, ഹോങ്കോങ്, ദക്ഷിണ കൊറിയ, തായ്‌ലാന്‍ഡ്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ വഴി ഇന്ത്യയിലെത്തുന്നവര്‍ക്ക് വേണ്ടിയാണ് പുതിയ നിബന്ധന. കൊറോണ വൈറസ് വ്യാപനഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ചത്.

നേരത്തെ ഈ ആറ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ വരുന്നവര്‍ക്ക് മാത്രമേ ആര്‍ടിപിസിആര്‍ ബാധകമായിരുന്നുള്ളു. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും ഭീഷണിയുള്ള രാജ്യങ്ങള്‍ വഴി(transit) വിമാന യാത്ര നടത്തുന്നവരും തങ്ങളുടെ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് അപ് ലോഡ് ചെയ്തിരിക്കണം. യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടി-പിസിആര്‍ റിപ്പോര്‍ട്ടാണ് അപ് ലോഡ് ചെയ്യേണ്ടത്.

അതേസമയം മുന്‍കാലങ്ങളിലെ വ്യാപനരീതി വെച്ച് നോക്കുമ്പോള്‍ വരും ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണ്. ജനുവരിയില്‍ കോവിഡ് കേസുകള്‍ ഉയരാനുള്ള സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here