കണ്ണൂരില്‍ ഉത്സവത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു, നില ഗുരുതരം; പിന്നില്‍ ആര്‍എസ്എസെന്ന് ആരോപണം

0
199

ണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഉത്സവത്തിനിടെ വെട്ടേറ്റു. തലശ്ശേരി പന്ന്യന്നൂരില്‍ തിറ ഉത്സവത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സന്ദീപിനാണ് വെട്ടേറ്റത്. കുറുമ്പക്കാവ് ഭഗവതി ക്ഷേത്രത്തിലാണ് സംഭവം. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ തലശേരിയിലെ സ്വകാര്യ ആശുപ്രതിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here