ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു

0
262

ശ്രീനഗർ∙ സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ജമ്മു കശ്മീരിലെ ബനിഹാലിലാണ് യാത്ര നിര്‍ത്തിയത്. സുരക്ഷ ഉറപ്പാക്കിയശേഷം യാത്ര പുനരാരംഭിക്കും. ജമ്മുവിലെ ബനിഹാലില്‍ ജനക്കൂട്ടം യാത്രയില്‍ ഇരച്ചുകയറി. പൊലീസ് നിഷ്ക്രിയമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

വെള്ളിയാഴ്ച രാവിലെയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ജോഡോ യാത്ര പുനരാരംഭിച്ചത്. കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെ വൻ ജനക്കൂട്ടമാണ് യാത്രയ്ക്കൊപ്പം അണിനിരന്നത്. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഒമർ അബ്ദുല്ലയും ബനിഹാലിൽ യാത്രയ്‌ക്കൊപ്പം ചേർന്നിരുന്നു. വെള്ള ടി–ഷർട്ട ധരിച്ചാണ് ഒമർ യാത്രയിൽ പങ്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here