കണ്ണൂര്‍: ഗാന്ധിയെ വധിച്ചത് ആര്‍.എസ്.എസെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് കേസെടുക്കുമെന്ന് പൊലീസ് ഭീഷണപ്പെടുത്തിയതായി പരാതി. ഇരിട്ടി മുഴക്കുന്നിലെ യൂത്ത് ലീഗ് പ്രവര്‍ത്തകനായ സിയ പൊയില്യനെതിരെയാണ് സംഘപരിവര്‍ സംഘടനകളുടെ പരാതിയില്‍ പൊലീസ് വിളിപ്പിച്ചത്. കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
സംഘികള്‍ കൊടുത്ത പരാതിയില്‍ മുഴക്കുന്ന് പൊലീസ് വിളിപ്പിച്ച് എഫ്.ഐ.ആറിട്ട് കേസെടുക്കുമെന്ന് ഭീഷണി.
ഇതറിഞ്ഞ് ഞാന്‍ സി.ഐയെ വിളിച്ച് ചോദിച്ചു. ആര്‍.എസ്.എസാണ് ഗാന്ധിജിയെ വധിച്ചത് എന്ന് സത്യമായ കാര്യമല്ലേ. അതിന്റെ പേരില്‍ കേസെടുക്കുകയാണങ്കൈല്ലില്‍ ആയിരക്കണക്കിന് ആളുകളുടെ പേരില്‍ നിങ്ങള്‍ കേസ് എടുക്കേണ്ടേ? എന്ന് ഞാന്‍ ചോദിച്ചു.
ഞാന്‍ കേസ് എടുക്കും എന്ന ധിക്കാരം നിറഞ്ഞ മറുപടിയാണ് സി.ഐ പറഞ്ഞത്. കറകളഞ്ഞ സംഘിയുടെ ഭാഷയാണ് അയാളില്‍ നിന്ന് ഉണ്ടായത്.
സത്യത്തില്‍ സി.പി.ഐ നേതാവ് ആനിരാജ പറഞ്ഞത് നൂറു ശതമാനം ശരിയാണ്.
കേരള പൊലീസിനെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസാണ് റിജില്‍ മാക്കുറ്റി പറഞ്ഞു.
https://www.facebook.com/siyavs.vs/posts/3472442613032362
ഗാന്ധിജിയെ വധിച്ചത് ആര്‍.എസ്.എസ് തന്നെയെന്നത് താനും പറയുമെന്നും അതിനെതിരെ പൊലീസ് കേസ് എടുത്തോട്ടെയെന്നും റിജില്‍ പറഞ്ഞു.
സിയ മുഴക്കുന്ന് പൊലീസിനോട് പറഞ്ഞു, ആര്‍.എസ്.എസ് അല്ലേ ഗാന്ധിജിയെ വധിച്ചത്, അത് സത്യമല്ലേ,
https://www.facebook.com/Rijilchandranmakkutty/posts/694453558986207
തിരിച്ച് പൊലീസ് പറഞ്ഞത്. സത്യങ്ങള്‍ അവിടെ നില്‍ക്കട്ടെ.
അതൊക്കെ വിളിച്ച് പറഞ്ഞാല്‍ പണി കിട്ടും, എന്നാണ്. ഇതാണ് പിണറായിയുടെ സംഘി പൊലീസ്.
ഗാന്ധിജിയെ വധിച്ചത് ആര്‍.എസ്.എസ് തന്നെ. കേസ് എടുക്കുന്നേല്‍ സംഘി പൊലീസ് എടുത്തോ റിജില്‍ എഴുതി.
സത്യം ഉറക്കെ പറഞ്ഞാല്‍ നിങ്ങള്‍ അറസ്റ്റ് ചെയ്യുമെങ്കില്‍, ഇവിടെയുള്ള ജയിലറകള്‍ ഇനിയും മതിയാകാതെ വരുമെന്നാണ് ലീഗ് നേതാവ് ഫാത്തിമ തഹ്‌ലിയ വിഷയത്തില്‍ പ്രതികരിച്ചത്.
https://www.facebook.com/fathimathahiliya/posts/8706469489423228