പ്രണയപ്പക: കോളജ് വിദ്യാര്‍ഥിനിയെ ക്യാംപസില്‍വച്ചു കുത്തിക്കൊലപ്പെടുത്തി

0
271

ബംഗളൂരു: ബംഗളുരുവില്‍ പ്രണയം നിരസിച്ചതിന് കോളജ് വിദ്യാര്‍ഥിനിയെ ക്യാംപസില്‍ വച്ചു കുത്തിക്കൊലപ്പെടുത്തി. പത്തൊന്‍പതുകാരിയായ ലയസ്മിത ആണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ പവന്‍ കല്യാണ്‍ സ്വയം കുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബംഗളൂരിവിലെ പ്രസിഡന്‍സി കോളജിലാണ് സംഭവം. മറ്റൊരു കോളജില്‍ പഠിക്കുന്ന പവന്‍ കല്യാണ്‍ ക്യാംപസിലെത്തി ലയസ്മിതയെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റു വീണ വിദ്യാര്‍ഥിനിയെ കോളജ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ട് ആംബുലന്‍സിലേക്ക് ഓടുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബംഗളൂരു റൂറലില്‍ ആണ് ലയസ്മിതയുടെ വീട്. പവന്‍ കല്യാണിനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here