സമൂഹമാധ്യമങ്ങളിലുടെ അപകീർത്തിപ്പെടുത്തൽ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ സൈബർ സെല്ലിൽ പരാതി നൽകി

0
168

കാസർകോട്‌: സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അപകീർത്തിപ്പെടുത്തിയ ‘ഗ്രീൻ സൈബർ ടീം’ ഫെയ്‌സ്‌ബുക്ക്‌ പേജിനെതിരെ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ സൈബർ പൊലീസിൽ പരാതിനൽകി. ബേക്കൽ ഫെസ്‌റ്റ്, പെരുമ്പളയിലെ  അഞ്ജുശ്രീയുടെ മരണം എന്നിവ സംബന്ധിച്ച് തുടർച്ചയായി എംഎൽഎയെ അപകീർത്തിപ്പെടുത്തിയതിന്റെ സ്‌ക്രീൻ ഷോട്ട്‌ തെളിവുകളും പരാതിയോടൊപ്പം സൈബർ സെല്ലിന്‌ കൈമാറി.

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌ത ബേക്കൽ ബീച്ച്‌ ഫെസ്‌റ്റിന്റെ വൻവിജയത്തിന്‌ ശേഷം നിരന്തര ആക്ഷേപമാണ്‌ ചിലർ എംഎൽഎക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടത്തിയത്‌. ഫെസ്‌റ്റിന്റെ കണക്ക്  അവതരിപ്പിക്കുന്നതിന് മുമ്പുതന്നെ കള്ളപ്രചാരണം തുടർന്നു. ഫെസ്‌റ്റിവൽ കമ്മിറ്റിക്കെതിരെയും എംഎൽഎക്കെതിരെയും തുടരുന്ന സൈബർ അക്രമണത്തിൽ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

ഫെസ്റ്റുമായി ഒരുതരത്തിലും ബന്ധമില്ലാത്ത, അഞ്ജുശ്രീയുടെ മരണംപോലും  മതപരമായ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിച്ചതായി പരാതിയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here