40 കൊല്ലത്തോളമായി ലോട്ടറിയെടുക്കുന്നു, ഒടുവിൽ 88 -കാരന് അഞ്ച് കോടിയടിച്ചു

0
174

നിരന്തരം ലോട്ടറിയെടുക്കുന്ന അനേകം ആളുകളുണ്ട്. എന്നെങ്കിലും ഒരുനാൾ ഭാ​ഗ്യം കടാക്ഷിക്കും എന്ന പ്രതീക്ഷയിലാണ് ആളുകൾ ഇത് ചെയ്യുന്നത്. എന്നാൽ, ചിലർക്ക് ചെറിയ ചില തുകകൾ കിട്ടും. ചിലർക്ക് ഒന്നും കിട്ടില്ല. എന്നാൽ, വളരെ അപൂർവം ചിലരെ ഭാ​ഗ്യം കടാക്ഷിക്കുക തന്നെ ചെയ്യും.

അങ്ങനെ, ഒരു ഭാ​ഗ്യശാലി പഞ്ചാബിലുണ്ട്. ഈ 88 -കാരൻ 35 വർഷത്തിലധികമായി ലോട്ടറി എടുക്കുന്നുണ്ട്. ഇപ്പോൾ അദ്ദേഹത്തിന് അഞ്ച് കോടി ലോട്ടറി അടിച്ചിരിക്കുകയാണ്. പഞ്ചാബിലെ ദേരബസിയിൽ നിന്നുള്ള മഹന്ത് ദ്വാരക ദാസിനാണ് ലോട്ടറിയടിച്ചിരിക്കുന്നത്. 1947 -ൽ കുടുംബത്തോടൊപ്പം പാകിസ്ഥാനിൽ നിന്നും കുടിയേറിയ ആളാണ് മഹന്ത്.

തനിക്ക് വളരെ സന്തോഷം തോന്നുന്നു. കഴിഞ്ഞ 35-40 വർഷമായി താൻ ലോട്ടറി എടുക്കുന്നുണ്ട്. ഈ ലോട്ടറിയടിച്ച തുകയിൽ നിന്നും തന്റെ രണ്ട് ആൺമക്കൾക്കും നൽകും എന്നും മഹന്ത് പറഞ്ഞു. ലോട്ടറി ടിക്കറ്റ് വാങ്ങാൻ അച്ഛൻ തന്റെ പേരക്കുട്ടിക്ക് പണം നൽകി. അതിന് ലോട്ടറിയടിച്ചു. ഞങ്ങളെല്ലാവരും സന്തോഷത്തിലാണ് എന്ന് മഹ​ന്തിന്റെ മകൻ നരേന്ദർ കുമാർ ശർമ്മ പറഞ്ഞു.

ഏതായാലും ഈ അഞ്ച് കോടി മുഴുവനായും മഹന്തിന് കിട്ടില്ല. അസിസ്റ്റന്റ് ലോട്ടറി ഡയറക്ടർ കരം സിങ് പറയുന്നതനുസരിച്ച് അഞ്ച് കോടി രൂപയിൽ നിന്ന് 30% നികുതി പിടിച്ച് ബാക്കിയായിരിക്കും മഹന്തിന് കിട്ടുക.

നേരത്തെ ഇങ്ങനെ യുഎസ്സിലുള്ള ഒരു സ്ത്രീക്ക് ഒറ്റ മാസത്തിനുള്ളിൽ തന്നെ രണ്ട് ലോട്ടറി അടിച്ചത് വാർത്ത ആയിരുന്നു. 40 -കാരിയായ സ്ത്രീക്ക് ആദ്യം എട്ട് കോടി രൂപയും പിന്നീട് 16 കോടി രൂപയുമാണ് ലോട്ടറി അടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here