വീട്ടിൽ പോയ ഭാര്യ തിരിച്ചു വരാൻ വൈകി, ലീവിനെത്തിയ ഭർത്താവ് ലിംഗം മുറിച്ചു മാറ്റി

0
283

പട്ന: ഭാര്യ മാതാപിതാക്കളുടെ വീട്ടിൽ പോയി തിരിച്ചു വരാൻ വൈകിയതിന്റെ ദേഷ്യത്തിൽ സ്വന്തം സ്വകാര്യഭാഗം മുറിച്ച് യുവാവ്. ബിഹാറിലെ രജനി നയനഗറിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.

25-കാരനായ കൃഷ്ണ ബാസുകിയാണ് ഭാര്യയോടുള്ള ദേഷ്യത്തിൽ സ്വന്തം ലിംഗം മുറിച്ച് കളഞ്ഞത്. മലോധ ഗോൽപാറ സ്വദേശിനിയായ അനിതയേയാണ് ബാസുകി വിവാഹം കഴിച്ചത്. ഇവർക്ക് നാല് കുട്ടികളുണ്ട്. പഞ്ചാബിലെ മാണ്ഡിയിലാണ് കൃഷ്ണ ജോലി ചെയ്യുന്നത്. രണ്ട് മാസം മുമ്പാണ് ഇയാൾ വീട്ടിലേക്ക് വന്നത്. എന്നാൽ ഈ സമയം ഭാര്യ മാതാപിതാക്കളുടെ വീട്ടിൽ ആയിരുന്നു. തിരിച്ചു വരാൻ വൈകിയതിനെത്തുടർന്ന് കൃഷ്ണ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സ്വകാര്യഭാഗം മുറിച്ചു കളയുകയുമായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ചോരയിൽ കുളിച്ചു കിടക്കുന്ന കൃഷ്ണനെ ബന്ധുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. അതേ സമയം ഇയാള്‍ മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്ന് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇയാളുടെ നില നിലവില്‍ ആശങ്കപ്പെടാനില്ലെന്നും ചികിത്സിച്ചു വരികയാണെന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ സുകേഷ്കുമാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here