ഭാരത് ജോഡോ യാത്ര രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കും :പി കെ ഫൈസൽ

0
127

മഞ്ചേശ്വരം : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കാശ്മീരിൽ സമാപിക്കുമ്പോൾ രാജ്യത്ത് മതേതരത്വവും ജനാതിപത്യവും സംരക്ഷിക്കപ്പെടുമെന്നും, ഒരേയൊരിന്ത്യ ഒരൊറ്റ ജനത എന്ന ആശയം നടപ്പിലാകുമെന്നും ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ പറഞ്ഞു. മഞ്ചേശ്വരം ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനുവരി 30 ന് രക്തസാക്ഷിത്വ ദിനത്തിൽ മണ്ഡലം തലത്തിൽ ഭാരത് ജോഡോ ദേശിയോദ്ഗ്രഥന സംഗമങ്ങൾ, കെ പി സി സി യുടെ ധന സമാഹരണത്തിനുള്ള 138 ചലഞ്, ഹാത്ത് സെ ഹാത്ത് ജോഡോ അഭിയാന്റെ ഭാഗമായുള്ള ബൂത്തുതല ഭവന സന്ദർശനങ്ങളും, മണ്ഡലം തലങ്ങളിലുള്ള പദയാത്രകളും, മേയ് 4 ന്റെ സെക്രെട്ടറിയേറ്റ് വളയൽ സമരവും, ബൂത്തുകമ്മിറ്റികൾ സജീവമാക്കുന്നതിനുവേണ്ടിയുള്ള ബൂത്ത് പുനഃസംഘടനയും, വിജയിപ്പിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജനുവരി 26 ന് മീഞ്ച, വോർക്കടി, മംഗൽപാടി മണ്ഡലങ്ങളിലും, 27 ന് മഞ്ചേശ്വരം മണ്ഡലം നേതൃയോഗങ്ങളും വിളിച്ചു ചേർക്കാൻ തീരുമാനിച്ചു.

യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് ഡി എം കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡി സിസി ജനറൽ സെക്രട്ടറി പി വി സുരേഷ്, നേതാക്കളായ ഉമ്മർ ബോർക്കള, മണികണ്ഠൻ ഓംബയിൽ, ഉമ്മർ ഷാഫി മാസ്റ്റർ, ബി സോമപ്പ, ഖാദർ ഹാജി, ഫ്രാൻസിസ് ഡിസൂസ , ഇക്ബാൽ കളിയൂർ , ജുനൈദ് ഉറുമി, കഞ്ചില മുഹമ്മദ്, പ്രദീപ് ഷെട്ടി, ഓം കൃഷ്ണ, ആരിഫ് മച്ചംപാടി, ഗണേഷ് പാവൂർ എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here