ഫെബ്രുവരിയിൽ 10 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും; ബാങ്ക് അവധി ദിനങ്ങൾ

0
218

ദില്ലി: ബാങ്ക് ഇടപാടുകൾ നടത്താത്തവർ ഇന്ന് വിരളമാണ്. പണം നിക്ഷേപിക്കാനും, പിൻവലിക്കാനും ട്രാൻസ്ഫർ ചെയ്യാനും തുടങ്ങി നിരവധി കാര്യങ്ങൾക്കായി ബാങ്ക് സന്ദർശിക്കേണ്ട ആവശ്യം വരാറുണ്ട്. എന്നാൽ ബാങ്കിൽ എത്തുമ്പോൾ അവധിയാണെങ്കിലോ? അതിനാൽ ബാങ്ക് അവധികൾ മനസിലാക്കിയ ശേഷം മാത്രം സാമ്പത്തിക ഇടപാടുകൾ പ്ലാൻ ചെയ്യുക, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിസ്റ്റ് പ്രകാരം 2023 ഫെബ്രുവരിയിൽ 10 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയുള്ള അവധി ഇതിൽ ഉല്കപ്പെടും.

മാസത്തിലെ ഒന്നും മൂന്നും ശനിയാഴ്ചകൾ ഇപ്പോഴും ബാങ്കുകൾക്ക് പ്രവൃത്തി ദിവസങ്ങളാണ്. അവധി പരിശോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം, പല അവധികളും പ്രാദേശികമായിരിക്കും എന്നുള്ളതാണ്.

2023 ഫെബ്രുവരി മാസത്തെ ബാങ്ക് അവധി ദിവസങ്ങൾ ഇവയാണ് 

  • ഫെബ്രുവരി 2: സോനം ലോസാറിന്റെ ആഘോഷത്തോടനുബന്ധിച്ച് സിക്കിമിൽ അവധി
  • ഫെബ്രുവരി 5: ഞായർ
  • ഫെബ്രുവരി 5: ഹസ്രത്ത് അലി ജയന്തി ദിനത്തിൽ യുപിയിൽ അവധിയും ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ അവധി.
  • ഫെബ്രുവരി 11: രണ്ടാം ശനിയാഴ്ച
  • ഫെബ്രുവരി 2023: ഞായർ
  • ഫെബ്രുവരി 15: ലൂയി-ങ്ങായ് -നി, ഇംഫാലിൽ ബാങ്കുകൾ അടഞ്ഞുകിടക്കും
  • ഫെബ്രുവരി 18: മഹാശിവരാത്രി – അഹമ്മദാബാദ്, ബേലാപൂർ, ബെംഗളൂരു, ഭോപ്പാൽ, ഭുവനേശ്വർ, ഡെറാഡൂൺ, ഹൈദരാബാദ് (എപി, തെലങ്കാന), ജമ്മു, കാൺപൂർ, കൊച്ചി, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, റായ്പൂർ, റാഞ്ചി, ഷിംല, ശ്രീനഗർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബാങ്കുകൾ അടച്ചിടും.
  • ഫെബ്രുവരി 19: ഞായർ
  • ഫെബ്രുവരി 19: ഛത്രപതി ശിവാജി മഹാരാജ് ജയന്തി പ്രമാണിച്ച് മഹാരാഷ്ട്രയിൽ ബാങ്കുകൾ അടഞ്ഞുകിടക്കും
  • ഫെബ്രുവരി 20: സംസ്ഥാന ദിനമായതിനാൽ ഐസ്വാൾ, അരുണാചൽ പ്രദേശ്, മണിപ്പൂർ എന്നിവിടങ്ങളിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.
  • ഫെബ്രുവരി 21: ലോസാറിനെ തുടർന്ന് ഗാംഗ്‌ടോക്കിൽ ബാങ്കുകൾ അടച്ചിടും
  • ഫെബ്രുവരി 25: നാലാമത്തെ ശനിയാഴ്ച
  • ഫെബ്രുവരി 26: ഞായർ

 

LEAVE A REPLY

Please enter your comment!
Please enter your name here