വീണ്ടും കവര്‍ച്ച: ബന്തിയോട്ട് ഗോഡൗണിന്റെ പൂട്ട് തകര്‍ത്ത് സ്‌കൂട്ടറും കടയില്‍ നിന്ന് പണവും കവര്‍ന്നു

0
191

ബന്തിയോട്: നാട്ടുകാരെ ഭീതിയിലാക്കി വീണ്ടും കവര്‍ച്ച. ബന്തിയോട്ട് ഹോണ്ട സ്‌കൂട്ടര്‍ ഗോഡൗണിന്റെ വാതില്‍ പൂട്ട് തകര്‍ത്ത് സ്‌കൂട്ടര്‍ കവര്‍ന്നു. കടയുടെ ഇരുമ്പ് ഗേറ്റിന്റെ പൂട്ട് തകര്‍ത്ത് പണവും കവര്‍ന്നു. ബന്തിയോട് ഗുഡ്ഡെ റോഡിലുള്ള ഹോണ്ട സ്‌കൂട്ടര്‍ കമ്പനിയുടെ ഗോഡൗണിന്റെ വാതില്‍പൂട്ട് തകര്‍ത്ത് അകത്ത് കയറി പുത്തന്‍ സ്‌കൂട്ടര്‍ കവരുകയായിരുന്നു.

ആരിക്കാടി പി.കെ. നഗറിലെ മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള ബന്തിയോട് ടൗണിലെ അപ്പോളോ ട്രേഡിങ് കടയുടെ ഇരുമ്പ് ഗേറ്റിന്റെ പൂട്ട് തകര്‍ത്ത് മേശ വലിപ്പിലുണ്ടായിരുന്ന 500യാണ് കവര്‍ന്നത്. കുമ്പള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തി വരികയാണ്.

ഒരു മാസത്തിനിടെ കുമ്പളയിലും പരിസരത്തുമായി എട്ടോളം കവര്‍ച്ചയാണ് നടന്നത്. കവര്‍ച്ചാ സംഘത്തെ ഭയന്ന് വ്യാപാരികളും വീട്ടുകാരും ഭീതിയിലാണ്. രാത്രി കാലങ്ങളില്‍ പൊലീസ് ശക്തമായ പെട്രോളിങ്ങ് നടത്തുന്നുണ്ടെങ്കിലും കവര്‍ച്ച പെരുകിയത് പൊലീസിന് തലവേദന സൃഷ്ടിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here