ഏപ്രില്‍ 1 മുതല്‍ പൂര്‍ണ്ണമായും കമ്പ്യുട്ടര്‍ നിയന്ത്രിത ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ്, രാജ്യമെങ്ങും ഓട്ടോമേറ്റഡ് ടെസ്റ്റ് കേന്ദ്രങ്ങള്‍

0
354

2023 ഏപ്രില്‍ ഒന്നു മുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് പൂര്‍ണ്ണമായും കമ്പ്യുട്ടര്‍ നിയന്ത്രണത്തില്‍. രാജ്യവ്യാപകമായിട്ടാണ് പുതിയ സംവിധാനം നിലവില്‍ വരിക. ഇതിന്റെ ഭാഗമായി സംസ്ഥാനത്തും ഒട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റു കേന്ദ്രങ്ങള്‍ നിലവില്‍ വരികയാണ്. സംസ്ഥാനത്തെ ആദ്യ കേന്ദ്രം എറണാകും ജില്ലയില്‍ ഉള്ള പുത്തന്‍കുരിശില്‍ ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. സെന്‍സര്‍, സി സി ടി വി ക്യാമറകള്‍, വിഡിയോ റെക്കോര്‍ഡിംഗ് എന്നിവയെല്ലാം ഇതിലുണ്ടാകും

പ്രത്യേകമായി ഒരുക്കുന്ന ഗ്രൗണ്ടുകളിലാണ് പൂര്‍ണ്ണമായും കമ്പ്യുട്ടര്‍ നിയന്ത്രിത ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത്്.ലെസന്‍സ് എടുക്കേണ്ടയാള്‍ വാഹനമോടിക്കുമ്പോള്‍ ഗ്രൗണ്ടില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, ഡ്രൈവിംഗ് സ്‌കൂളുകാര്‍ തുടങ്ങി ആരും ഉണ്ടാവില്ല. കണ്‍ട്രോള്‍ റൂമിലിരുന്നാണ് ടെസ്റ്റ് നിയന്ത്രിക്കുന്നത്. ഇത് നിയന്ത്രിക്കുന്ന വ്യക്തി സിഗ്നല്‍ നല്‍കുന്നതോടെ വാഹനം ഓടിച്ചുതുടങ്ങാം.

ആ നിമിഷം മുതല്‍ പിന്നെ നിയന്ത്രണം കമ്പ്യുട്ടറിനാണ്. വാഹനം ഓടിക്കുന്നയാളുടെ എല്ലാ ചലനങങളും ഗ്രൗണ്ടില്‍സ്ഥാപിച്ചിരിക്കുന്ന കാമറകള്‍ വഴി ക്മ്പ്യുട്ടര്‍ ഒപ്പിയെടുക്കും. ലൈസന്‍സ് എടുക്കേണ്ട വ്യക്തി വണ്ടി ഓടിച്ചു കഴിയുമ്പോള്‍ ഈ ദൃശ്യങ്ങള്‍ വിശകലനം ചെയ്ത് അയാള്‍ ടെസ്റ്റില്‍ വിജയിച്ചോ ഇല്ലയോ എന്ന് കണ്ടുപിടിക്കും. വണ്ടി ഓടിക്കാന്‍ നിശ്ചയച്ചിരിക്കുന്ന ട്രാക്കിനെ മറികടന്നാണ് വണ്ടി ഓടിക്കുന്നതെങ്കില്‍ സെന്‍സറുകള്‍ വഴി പ്രത്യക നിറത്തില്‍ അത് കമ്പ്യുട്ടറില്‍ കാണാനാകും.

ടെസ്റ്റിനെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ നേരിട്ട് കണ്ട് ബോധ്യപ്പെടാം. കാമറ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ആറുമാസം സൂക്ഷിച്ചുവയ്ക്കും. ഇക്കാലളവിനുള്ളില്‍ എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അവ പരിഹരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here