എയര്‍ ഇന്ത്യ വിമാനത്തില്‍ അതിക്രമം; വനിതാ യാത്രികയ്ക്ക്‌മേല്‍ മൂത്രമൊഴിച്ച് സഹയാത്രികന്‍

0
257

എയര്‍ ഇന്ത്യ വിമാനത്തില്‍ വനിതാ യാത്രികയോട് സഹയാത്രികന്റെ അതിക്രമം. വനിതാ യാത്രികയ്ക്ക്മേല്‍ സഹയാത്രികന്‍ മൂത്രമൊഴിച്ചു. ന്യൂയോര്‍ക്കില്‍നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് അതിക്രമം നടന്നത്.

2022 നവംബര്‍ 26ന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം. സംഭവത്തില്‍ ജീവനക്കാരോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് യാത്രക്കാരി പറഞ്ഞു.

സംഭവത്തില്‍ എയര്‍ ഇന്ത്യ പൊലീസില്‍ പരാതി നല്‍കുകയും ‘നോ ഫ്‌ലൈ’ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി യാത്രക്കാരന് യാത്രാ നിരോധനം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here