അംബിലടുക്ക കല്ലുർട്ടി കൽകുഡ സന്നിധി പ്രതിഷ്ഠ ബ്രഹ്മകലശാഭിഷേകത്തിന് ഇന്ന് തുടക്കമാകും

0
130

കുമ്പള: ചരിത്രപ്രസിദ്ധമായ അംബിലടുക്ക പൂമാണി കിന്നി മാണി ദൈവസ്ഥാന സമീപം ബട്ടക്കല്ലുവിൽ പുരാതന കാലം തൊട്ട് ആരാധിച്ചു വരുന്ന കല്ലുർട്ടി കൽകുഡ ദൈവ സാന്നിധ്യം പുന:സ്ഥാപിച്ച് പ്രതിഷ്ഠ ബ്രഹ്മ കലശാഭിഷേകം ഇന്ന് മുതൽ 27 വരെ നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ദേവമൂർത്തി കർക്കുള ബൂഡൂ ശങ്കരനാരായണ കഡമണ്ണായുടെ നേതൃത്വത്തിൽ വിവിധ ധാർമിക, സാംസ്കാരിക പരിപാടികളോട് കൂടിയാണ് പുന:പ്രതിഷ്ഠയും ബ്രഹ്മ കലശാഭിഷേകവും നടക്കുന്നത്.

ഇന്ന് വൈകിട്ട് 5 മുതൽ കൂട്ടുപ്രാർത്ഥ, ദഹന പ്രായശ്ചിത്വം, അഘോര ഹോമം, ബാധ ഉച്ചാടനം എന്നിവയുണ്ടാകും. തുടർന്ന് മോഹനദാസ സ്വാമിജി സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്യും.5.45 മുതൽ വിവിധ ഭജനമന്ദിരങ്ങളുടെ നേതൃത്വത്തിൽ ഭജന സങ്കീർത്തനം. രാത്രി 7 ന് കുറ്റിപൂജ.8.30 മുതൽ അന്ന പ്രസാദ വിതരണം.
തുടർന്നുള്ള ദിവസങ്ങളിൽ യക്ഷഗാന ബലയാട്ടം, ഗണപതി ഹോമം, കലശപൂജ, മുഹൂർത്ത പ്രതിഷ്ഠ, കലശാഭിഷേകം,പ്രതിഷ്ഠയും ബ്രഹ്മകലശഭിഷേകം, മഹാപൂജ, പ്രസാദ വിതരണം എന്നിവ നടക്കും.26 ന് ഉച്ചയ്ക്ക് 2 ന് കൊണ്ടൊവർ മഠത്തിലെ യോഗാനന്ദ സരസ്വതി സ്വാമിജിയുടെ ആഗമനം.

27 ന് വൈകിട്ട് 6 മുതൽ ഗുളിക ദൈവത്തിൻ്റെയും, കല്ലുർട്ടി കൽകുഡ വൈത്തിൻ്റെയും കോലം കെട്ടിയാടൽ തുടർന്ന് പ്രസാദ വിതരണത്തോടെ പരിപാടി സമാപിക്കും.

വാർത്താ സമ്മേളനത്തിൽ മഞ്ചുനാഥ ആൾവ, കെ.സി മോഹനൻ, പട്ട്ള ദാമോദര ഷെട്ടി, രത്നാകര, ലോക്നാഥ് ഷെട്ടി,ഭാസ്ക്കര, ബി.എസ് അപ്പണ്ണ എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here