മംഗളൂരു കെ.സി റോഡിൽ കാർ ഡിവൈഡറിലിടിച്ച് മഞ്ചേശ്വരം സ്വദേശി മരിച്ചു: സുഹൃത്തിന് ഗുരുതരം

0
482
മഞ്ചേശ്വരം:കാർ ഡിവൈഡറിലിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കുകളോടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
മഞ്ചേശ്വരം പത്താം മൈൽ സ്വദേശി സയ്യിദിന്റെ മകൻ അഹമദ് റിഫായി (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഉപ്പള ഹിദായത്ത് നഗർ ബുറാഖ്‌ സ്ട്രീറ്റിലെ സലീമിന്റെ മകൻ മുഹമ്മദ് ബഷാർ (23) നെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ മംഗളൂരു കെ.സി റോഡ് ദേശീയപാതയിലാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന ടൊയോട്ട യാറിസ് കാറാണ് ഡിവൈഡറിലിടിച്ചത്. ഗുരുതര പരിക്കേറ്റ ഇരുവരെയും തൊക്കോട്ട് ദേർലകട്ട ഹെഗ്‌ഡെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഹമദ് റിഫായിന്റെ ജീവൻ രക്ഷിക്കാനായില്ല. തലക്ക് ഗുരുതര പരിക്കേറ്റ ബഷാറിനെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായി ബന്ധുക്കൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here