കുമ്പളയില്‍ ഹോള്‍സെയില്‍ ഷോപ്പ്‌ കുത്തിത്തുറന്ന്‌ 1.80 ലക്ഷം രൂപ കവര്‍ന്നു

0
255

കുമ്പള: നാടും നഗരവും പുതുവത്സരാഘോഷ രാവില്‍ ഉറങ്ങിക്കിടക്കവെ കുമ്പള ടൗണില്‍ വന്‍ കവര്‍ച്ച. കുമ്പള- ബദിയഡുക്ക റോഡിലെ വ്യാപാര ഭവന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ സ്റ്റോറിലാണ്‌ കവര്‍ച്ച. കുമ്പളയിലെ എം എ അബ്‌ദുല്‍ ഖാദറിന്റെ ഉടമസ്ഥതയിലുള്ളതാണ്‌ കട.

പതിവുപോലെ ഇന്നലെ രാത്രിയിലും കടയടച്ച്‌ പോയതായിരുന്നു. ഇന്നു രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ്‌ കടയുടെ ഷട്ടറിന്റെ പൂട്ട്‌കുത്തിത്തുറന്ന നിലയില്‍ കണ്ടത്‌. അകത്തു കയറി പരിശോധിച്ചപ്പോള്‍ മേശ വലുപ്പ്‌ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here