സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, പിന്നീട് നിര്‍ബന്ധിത ഗര്‍ഭഛിദ്രം; മുഖ്യപ്രതി അറസ്റ്റില്‍

0
294

മംഗളൂരു: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും പിന്നീട് നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് വിധേയയാക്കുകയും ചെയ്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. മുഖ്യപ്രതി സുധീര്‍ (25) ആണ് അറസ്റ്റിലായത്. സുധീറിന്റെ അമ്മ പാര്‍വതി (60), മനോഹര്‍ (23), മധു (55) എന്നിവരെയാണ് നേരത്തെ ബെല്‍ത്തങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി സുധീറിന്റെ വീട്ടില്‍ ടിവി കാണാന്‍ പോകാറുണ്ടായിരുന്നു. ഇതിനിടെ സുധീര്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ സുധീര്‍ മറ്റ് പ്രതികളുടെ സഹായത്തോടെ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി. ജനുവരി രണ്ടിനാണ് ബെല്‍ത്തങ്ങാടി പൊലീസ് സുധീര്‍ അടക്കമുള്ളവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. ഒളിവില്‍ പോയ സുധീര്‍ ചിക്കമംഗളൂരുവിലുണ്ടെന്ന് വിവരം ലഭിച്ച ബെല്‍ത്തങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൊവ്വാഴ്ച ഇയാളെ പിടികൂടുകയായിരുന്നു. പീഡനത്തിനിരയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും സുധീറിന്റെ വീട്ടില്‍ ടിവി കാണാന്‍ പോകുമായിരുന്നു. ഡിസംബര്‍ 26ന് പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള മുത്തശ്ശിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി സുധീര്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതറിഞ്ഞ് അമ്മ പാര്‍വതിയുടെയും ബന്ധുക്കളായ മധുവിന്റെയും മനോഹറിന്റെയും സഹായം തേടുകയും ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here