മൂന്നംഗ കുടുംബം കിടപ്പുമുറിയില്‍ മരിച്ചനിലയില്‍; ഗൃഹനാഥന്‍ ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയത് ഇന്നലെ

0
276

തിരുവനന്തപുരം കണിയാപുരത്ത് മൂന്നംഗകുടുംബം മരിച്ചനിലയില്‍. പടിഞ്ഞാറ്റുമുക്ക് സ്വദേശി രമേശന്‍ (48), ഭാര്യ സുലജ കുമാരി (46), മകള്‍ രേഷ്മ (23) എന്നിവരാണ് മരിച്ചത്. കിടപ്പുമുറിയിലാണ് മൂവരെയും തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തിയത്. കടബാധ്യതമൂലം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം.

രാത്രി പന്ത്രണ്ട് മണിയോടെ ജനല്‍ ചില്ലുകളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട അയല്‍വാസികള്‍ നോക്കിയപ്പോഴാണ് കിടപ്പ് മുറിക്കുള്ളില്‍ നിന്നും തീ ആളിക്കത്തുന്നത് കണ്ടത്. വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.

മുന്‍വാതില്‍ തകര്‍ത്ത് സമീപവാസികള്‍ അകത്തെത്തിയെങ്കിലും കിടപ്പുമുറിയുടെ വാതില്‍ തുറക്കാതിരിക്കാന്‍ അലമാരയും മറ്റും ചേര്‍ത്തു വച്ചിരിക്കുകയായിരുന്നു. പുറത്തെ ജനലിലൂടെ അകത്തേക്ക് വെള്ളമൊഴിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

രമേശന്‍ ഇന്നലെ ഉച്ചെയാണ് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയത്. ഇവര്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here