ഷവര്‍മ്മയുണ്ടാക്കാനായി സൂക്ഷിച്ചിരുന്ന 500 കിലോ പഴകിയ ഇറച്ചി പിടിച്ചു

0
199

ഷവര്‍മയുണ്ടാക്കാനായി സൂക്ഷിച്ചിരുന്ന 500 കിലോ പഴകിയ ഇറച്ചി കളമശേരിയില്‍ നിന്നും പിടികൂടി. ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ റെയ്്ഡിലാണ് ഇത് കണ്ടെത്തിയത്. നഗരത്തിലെ വിവിധ ഹോട്ടലുകള്‍ക്ക് ഷവര്‍മയുണ്ടാക്കാനായി വിതരണം ചെയ്തിരുന്ന ഇറച്ചിയാണിത്. കളമശേരി നഗരസഭയിലെ ഭക്ഷ്യസുരക്ഷാ വിഭാഗമാണ് പരിശോധന നടത്തിയത്്.

കളമശേരി എച്ച് എം ടിക്കടുത്ത് കൈപ്പടമുകളിലെ വീട്ടില്‍ ഫ്രീസറില്‍ സൂക്ഷിച്ച നിലയിലാണ് ഇറച്ചി കണ്ടെടുത്തത് ഫ്രീസര്‍ തുറന്നപ്പോള്‍ തന്നെ കടുത്ത ദുര്‍ഗന്ധമായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. സംസ്ഥാനത്ത് ഹോട്ടലുകളിലേക്ക് വ്യാപകമായി വിതരണം ചെയ്യാന്‍ ഇത്തരത്തില്‍ പഴകിയ ഇറച്ചി എത്തുന്നുണ്ടെന്നാണ് ഭക്ഷ്യാ സുരക്ഷ വകുപ്പിന് ലഭിച്ച വിവരം. ഇതേ തുടര്‍ന്നാണ് റെയ്ഡ് നടന്നത്.

മലപ്പുറം സ്വദേശി ജൂനൈദ് വാടകക്കെടുത്ത വീട്ടില്‍ നിന്നാണ് 500 കിലോ ചീഞ്ഞളിഞ്ഞ ഇറച്ചി പിടിച്ചെടുത്തത്. സഹിക്കാനാകാത്ത ദുര്‍ഗന്ധം കാരണം അയല്‍പക്കത്തുള്ളവര്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് . 150 കിലോയോളം പഴകിയ എണ്ണയും ഇവിടെ നിന്ന് പിടിച്ചെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here