മരിച്ചുപോയവര്‍ക്ക് പെന്‍ഷനായി വിതരണം ചെയ്തത് 29 ലക്ഷം രൂപ, കണ്ടെത്തിയത് വന്‍ ക്രമക്കേട്

0
196

മരണമടഞ്ഞവരുടെ പേരില്‍ ക്ഷേമപെന്‍ഷനായി 29 ലക്ഷം രൂപ വിതരണം ചെയ്തതായി കണ്ടെത്തി. പത്തനം തിട്ട നഗരസഭയിലാണ് സംഭവം. വിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറക്ക് ലഭിച്ച വിവരവാകാശ രേഖയിലാണ് ഈ വിവരമുള്ളത്. പത്തനം തിട്ട നഗരസഭയുടെ സാമൂഹ്യ ക്ഷേമ വിഭാഗത്തിലാണ് ഈ തട്ടിപ്പു നടന്നതെന്നാണ് വിവരം.

മരിച്ചപോയ നിരവധി പേരുടെ പേരില്‍ ഇപ്പോഴും പെന്‍ഷന്‍ ബന്ധുക്കളടക്കമുളളര്‍ കൈപ്പറ്റുന്നുണ്ടായിരുന്നു വിവരം.2019 മുതല്‍ മരിച്ച 70 ഓളം പേരുടെ അക്കൗണ്ടിലേക്കാണ് പെന്‍ഷന്‍ തുക പോയിട്ടുള്ളത്്. പെന്‍ഷന്‍ തുകകള്‍ കൈപ്പറ്റിയതായും രേഖയുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ ക്രമക്കേട് നടന്നുകൊണ്ടിരിക്കുകയായിരുന്നു.

ഇത്തരത്തില്‍ മരണമടഞ്ഞവരുടെ അകൗണ്ടില്‍വിതരണം ചെയ്ത തുക കേരളാ സോഷ്യല്‍ സെക്യുരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെ ഫണ്ടിലെക്ക് തിരികെ നല്‍കണമെന്ന് സോഷ്യല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം അവശ്യപ്പെട്ടിരുന്നെങ്കിലും ഇത് നടപ്പാക്കിയിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here