വരന്റെ കൂടെയെത്തിയവർ പടക്കം പൊട്ടിച്ചു, കല്യാണ വീട്ടിൽ ‘തല്ലുമാല’

0
344

കോഴിക്കോട് : മേപ്പയൂരിൽ കല്യാണ വീട്ടിൽ വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും തമ്മിൽ കൂട്ടത്തല്ല്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. വരനൊപ്പമെത്തിയ സംഘം മേപ്പയ്യൂരിലുള്ള വധുവിൻ്റെ വീട്ടിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചതാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. കാതടപ്പിക്കുന്ന ശബ്ദത്തിൽ പടക്കം പൊട്ടിയതോടെ വിവാഹവീട് വാക്കേറ്റത്തിനും കയ്യാങ്കളിക്കും വേദിയായി. പടക്കം വീണത് അയൽവാസിയുടെ വീട്ടിലേക്കാണെന്ന് കൂടിയായതോടെ ഇത് നാട്ടുകാരിൽ ഒരു വിഭാഗം  ചോദ്യം ചെയ്തു. ഇതോടെ വരനൊപ്പമെത്തിയ സംഘത്തിലെ ഒരു കൂട്ടം യുവാക്കളും നാട്ടുകാരും തമ്മിൽ കൂട്ടത്തല്ലായി. സംഘർഷത്തിൽ ഇരുപതോളം പേർക്ക് നിസ്സാര പരിക്കേറ്റു. പിന്നീട് നാട്ടുകാർ തന്നെ ഇരുവിഭാഗത്തെയും വിളിച്ചിരുത്തി. വിവാഹ വീടായതിനാൽ പ്രശ്നം നാട്ടുകാർ തന്നെ ഒത്തുതീർപ്പാക്കി. പരാതി ഇല്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. എന്നാൽ കൂട്ടത്തല്ലിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here