ഒന്നാമത് കാസർഗോഡ് ജില്ലാ കിഡ്സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്, എംപി ഇന്റർനാഷണൽ സ്കൂൾ കാസറഗോഡ് ഓവറോൾ ചാമ്പ്യന്മാർ

0
178

കാസറഗോഡ് : കാസർഗോഡ് ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജി.എച്ച് എസ്.എസ് കക്കാട്ടിൽ വച്ച് നടന്ന പ്രഥമ കാസർഗോഡ് ജില്ലാ കിഡ്സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ എംപി ഇന്റർനാഷണൽ സ്കൂൾ കാസർഗോഡ് ഓവറോൾ ചാമ്പ്യന്മാരായി. 6 വയസ്സിനും,9 വയസ്സിനും താഴെയുള്ള ആൺ, പെൺ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും , 12 വയസ്സിന് താഴെയുള്ള ആൺ, പെൺ വിഭാഗങ്ങളിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയാണ് എംപി ഇന്റർനാഷണൽ സ്കൂൾ കാസർഗോഡ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്.

6 വയസ്സിനും,9 വയസ്സിനും താഴെയുള്ള ആൺ, പെൺ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയ എംപി ഇന്റർനാഷണൽ സ്കൂൾ ടീം ജനുവരി 24, 25 തീയതികളിൽ എറണാകുളം ജില്ലയിൽ വെച്ച് നടക്കുന്ന സംസ്ഥാന മത്സരത്തിന് യോഗ്യത നേടി. മത്സരത്തിനു കുട്ടികളെ സജ്ജരാക്കിയ അധ്യാപകരെയും എസ്കോർട്ടിൻ ടീച്ചേഴ്സിനെയും സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പാളും അഭിനന്ദിച്ചു.

കിഡ്‌സ് അത്‌ലറ്റിക്‌സ്, കുട്ടികളില്‍ ആരോഗ്യം വര്‍ദ്ധിപ്പികുന്നതിനും, പ്രതിഭ തിരിച്ചറിയുന്നതിനും, കായിക സംസ്‌കാരം വളര്‍ത്തുന്നതിനും സഹായിക്കുന്നു.
കിഡ്‌സ് അത്‌ലറ്റിക്‌സ് കുട്ടികളില്‍ കായിക ഇനങ്ങളിലെ രാജാവ് എന്നറിയപ്പെടുന്ന അത്‌ലറ്റിക്‌സില്‍ ആവേശം കൊണ്ടുവരാൻ ഉദ്ദേശിച്ചാണ് കേരള സംസ്ഥാന അത്‌ലറ്റിക്‌സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ കേരളത്തില്‍ കിഡ്‌സ് അത്‌ലറ്റിക്‌സ് വളര്‍ത്തുന്നതിന് വിപുലമായ പദ്ധതികളാണ് ആവിഷ്കരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here