പൊസോട്ട് ഫഖീർ സ്വാഹിബ് വലിയുള്ളാഹി മഖാം ഉറൂസിന് തുടക്കമായി
മഞ്ചേശ്വരം.പൊസോട്ട് ഫഖീർ സ്വാഹിബ് വലിയുള്ളാഹി (റ) യുടെ നാമദേയത്തിൽ അഞ്ച് വർഷത്തിലൊരിക്കൽ നടത്തിവരാറുള്ള ഉറൂസ് നേർച്ചക്ക് തുടക്കമായി.
26 മുതൽ ഫെബ്രുവരി 5 വരെ മതപ്രഭാഷവും വിവിധ ദിവസങ്ങളിലായി മജ്ലിസുന്നൂർ, സ്വലാത്ത് മജ്ലിസ്,ഖത്മുൽ ഖുർആൻ എന്നിവ നടക്കും.
ഉറൂസിന് തുടക്കം കുറിച്ച് സിർസി അബ്ദുല്ല ഹാജി പതാക ഉയർത്തി. കെ.എസ്. അലി തങ്ങൾ കുമ്പോൽ മഖാം സിയാറത്തിന് നേതൃത്വം നൽകി.കെ.എസ്. ജഅഫർ സ്വാദിഖ് തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു.പേരോട് മുഹമ്മദ് അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി.അബ്ദുൽ ഹമീദ് മുസ് ലിയാർ മാണി പ്രാർത്ഥന നടത്തി.എം.എ അത്താഉള്ള തങ്ങൾ ഉദ്യാവരം, ഹാമിദ് തങ്ങൾ ഉദ്യാവരം, തൊട്ടി മാഹിൻ മുസ് ലിയാർ, മുഹമ്മദ് ശരീഫ് അഷ്റഫി സംസാരിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ അബൂബക്കർ സിദ്ധീഖ് അസ്ഹരി, നൗഫൽ സഖാഫി കളസ, അഷ്ഫാഖ് ഫൈസി സന്താവര,ഷമീർ ദാരിമി കൊല്ലം, ഇ.പി അബൂബക്കർ അൽ-ഖാസിമി പത്തനാപുരം, മഷ്ഹൂദ് സഖാഫി ഗൂഡല്ലൂർ, ഇബ്രാഹീം ഖലീൽ ഹുദവി കല്ലായം,ഹംസ മിസ്ബാഹി ഓട്ടപ്പടവ്, നൗഷാദ് ബാഖവി ചിറയിൻകീഴ് പ്രഭാഷണം നടത്തും. തൊട്ടി മാഹിൻ മുസ് ലിയാർ,അബ്ദുൽ ഹമീദ് മുസ് ലിയാർ മാണി, അബ്ദുൽ കരീം ദാരിമി, പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങൾ, സൈനുൽ ആബിദീൻ ജിഫ്രി തങ്ങൾ,കെ.എസ്. മുഖ്ത്താർ തങ്ങൾ കുമ്പോൽ,അഷ്റഫ് തങ്ങൾ ആദൂർ,ഉമ്മർ മുസ് ലിയാർ കൊയ്യോട് പ്രാർത്ഥന നടത്തും.
സമാപന സമ്മേളനം സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജി ഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. തൊട്ടി മാഹിൻ മുസ് ലിയാർ അധ്യക്ഷനാകും.
സമസ്ത വൈസ് പ്രസിഡൻ്റ് യു.എം അബ്ദുൽ റഹിമാൻ മുസ് ലിയാർ,ഖാലിദ് ബാഖവി സംസാരിക്കും.
കെ.എസ്.ആറ്റക്കോയ തങ്ങൾ മൗലീദ് മജ്ലിസിന് നേതൃത്വം നൽകും.
മജ്ലിസുന്നൂറിന് ഇബ്റാഹീം ബാത്തിഷ തങ്ങൾ ആനക്കല്ല്, സ്വലാത്ത് മജ്ലിസിന് ഫസൽ കോയമ്മ തങ്ങൾ കുറാ എന്നിവർ നേതൃത്വം നൽകും.
ഇതു സംബന്ധിച്ച് ചേർന്ന വാർത്താ സമ്മേളനത്തിൽ ജമാ അത്ത് പ്രസിഡൻ്റ് ആർ.കെ. അബ്ദുല്ല ബാവഹാജി, ജമാ അത്ത് ജന:സെക്രട്ടറി ഉസ്മാൻ ഹാജി, ഉറൂസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ഇബ്റാഹീം ഷേഖ്, ഉറൂസ് കമ്മിറ്റി ജന: സെക്രട്ടറി എച്ച്.എ മഹ്മൂദ്, ട്രഷറർ കെ.ടി അബ്ദുല്ല ഹാജി എന്നിവർ സംബന്ധിച്ചു.