ഇവരെ ഇനി ടി20 ടീമിലേക്ക് തിരഞ്ഞെടുക്കുകയോ പരിഗണിക്കുകയോ ചെയ്യില്ല; തീരുമാനം അറിയിച്ച് ബി.സി.സി.ഐ, പ്രഖ്യാപനം ഉടന്‍

0
557

ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ഇനി മുതല്‍ ഇന്ത്യന്‍ ടി20 ടീമിന്റെ പ്ലാനിന്റെ ഭാഗമാകില്ല. ബിസിസിഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. യുവതാരങ്ങളെ അണിനിരത്തി ഭാവിയിലേക്കായി ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

‘നിര്‍ഭാഗ്യവശാല്‍, അവരെ ന്യൂസിലാന്‍ഡ് പരമ്പരയിലേക്ക് തിരഞ്ഞെടുക്കുകയോ പരിഗണിക്കുകയോ ചെയ്യില്ല. ഇത് അവരെ ഒഴിവാക്കുന്നതല്ല. ഭാവിയിലേക്ക് നോക്കി ഒരു ടീമിനെ തയ്യാറാക്കേണ്ടതുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. സെലക്ടര്‍മാരായിരിക്കും ഇക്കാര്യത്തില്‍ അവസാന തീരുമാനം പ്രഖ്യാപിക്കുക- ഒരു ബിസിസിഐ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ശ്രീലങ്കയ്ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയ്ക്ക് തൊട്ടുപിന്നാലെ, ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ 3 മത്സരങ്ങളുടെ ഏകദിന ടി20 പരമ്പര കളിക്കും. രോഹിതും വിരാടും കിവീസിനെതിരെ ഏകദിന പരമ്പരയില്‍ കളിക്കുമെങ്കിലും ജനുവരി 27 മുതല്‍ ആരംഭിക്കുന്ന ടി20 പരമ്പരയുടെ ഭാഗമാകില്ല.

രോഹിത്, വിരാട്, മറ്റ് മുതിര്‍ന്ന താരങ്ങള്‍ എന്നിവരെ സംബന്ധിച്ച തീരുമാനം പുതിയ സെലക്ഷന്‍ കമ്മിറ്റി ഔദ്യോഗികമായി അറിയിക്കും. ‘പിരിച്ചുവിട്ട ചെയര്‍മാന്‍’ ചേതന്‍ ശര്‍മ്മയുടെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റി വരുന്നതെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here