ഒറ്റ പ്രസവത്തിൽ ജനനം, പുതിയ ജീവിതത്തിലേയ്ക്ക് കടക്കുന്നതും ഒന്നിച്ചു തന്നെ; ഒരേ ദിവസം മനസമ്മതം മൂളി 3 സഹോദരിമാർ

0
113

പറവൂർ: ഒരുമിച്ച് ജനിച്ചു കളിച്ചു വളർന്നവർ പുതിയ ജീവിതത്തിലേയ്ക്ക് കാലെടുത്ത് വെയ്ക്കുന്നതും ഒരുമിച്ചാകുന്ന അപൂർവ്വ നിമിഷത്തിന് വേദിയായിരിക്കുകയാണ് കച്ചേരിപ്പടി സെന്റ് ജർമയിൻസ് പള്ളി.

മൂന്ന് സഹോദരിമാരുടെ മനസമ്മതമാണ് ഒരേ ദിവസത്തിൽ ഒരേ നിമിഷത്തിൽ നടത്തിയത്. ബിസിനസുകാരനായ ചേന്ദമംഗലം കാച്ചപ്പിള്ളി തമ്പി ചെറിയാന്റെയും അധ്യാപികയായ ആഷയുടെയും മക്കളായ മഹിമ മേരി, മരിയ നൊബർട്ട, മമത വിക്റ്ററീന എന്നിവരുടെ മനസമ്മതമാണ് ഇന്നലെ നടന്നത്.

ഒറ്റ പ്രസവത്തിൽ ജനിച്ചവരാണ് ഇവർ മൂവരും. 1995 ഡിസംബർ 11നായിരുന്നു ജനനം. കുറുമ്പത്തുരുത്ത് പടമാട്ടുമ്മൽ വിനിൽ ജോയിയാണു മഹിമ മേരിയുടെ വരൻ. മറിയപ്പടി താണിപ്പിള്ളി അലക്‌സ് ജോൺസൻ മരിയ നൊബർട്ടയുടെയും ചെറിയപഴമ്പിള്ളിത്തുരുത്ത് കല്ലുങ്കൽ ജിസ് സൈമൺ മമത വിക്റ്ററീനയുടെയും വരന്മാരാണ്.

മഹിമ ലൈബ്രേറിയനും മരിയ അക്കൗണ്ടന്റും മമത എയർ അറേബ്യ എയർവേസ് ജീവനക്കാരിയുമാണ്. മനസമ്മതം ഒരുമിച്ചു നടത്തിയെങ്കിലും വിവാഹം മൂന്ന് ദിവസങ്ങളിലായാണ് നടത്തുന്നത്. 19നു മരിയയുടെയും 26നു മമതയുടെയും 29നു മഹിമയുടെയും വിവാഹം നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here