കാഴ്ച്ച മറച്ച് ബസിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ, ഒപ്പം കൂളിങ് സ്റ്റിക്കറും; കണ്ണടച്ച് എം.വി.ഡി

0
144

കോഴിക്കോട്: കാഴ്ച മറയ്ക്കുംവിധം ബസിനുപിന്നിലെ ചില്ലില്‍ മുഴുവനായും മുഖ്യമന്ത്രിയുടെ ചിത്രത്തോടെയുള്ള കൂളിങ് ഫിലിം ഒട്ടിച്ച ബസിനെതിരേ നടപടിയെടുക്കാതെ മോട്ടോര്‍വാഹനവകുപ്പ്. 2021 ഡിസംബര്‍ ഒമ്പതിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് ഹാജരാക്കിയ ബസിനെതിരേ ഇതുവരെ യാതൊരു നടപടിയുമില്ല.

കെ.എല്‍. 13 എ.എഫ്. 2300 നമ്പറിലുള്ള കോഴിക്കോട് സുല്‍ത്താന്‍ബത്തേരി ലക്കിടി വഴി വെള്ളാരംകുന്ന് ഗവ. കോളേജ് റൂട്ടാണ് ‘സല്‍ഫ മോള്‍’ എന്ന ഈ സ്വകാര്യബസിന് അനുവദിച്ചിട്ടുള്ളത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ പരിശോധനയ്ക്കുശേഷം 2026 ജൂലായ് 22 വരെയാണ് ഇതിന് പെര്‍മിറ്റ് കാലാവധി നല്‍കിയിരിക്കുന്നത്.

ഈ വാഹനം ഇത്തരത്തില്‍ കൂളിങ് ഫിലിം ഒട്ടിച്ച് സര്‍വീസ് നടത്തുന്നതിനെതിരേ കോഴിക്കോട് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ആരും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല എന്നാണ് വിവരാവകാശരേഖ പ്രകാരമുള്ള ചോദ്യത്തിന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ നല്‍കിയ മറുപടി. ഇത്തരത്തില്‍ ഓടാന്‍ ബസിന് അനുമതി നല്‍കിയിട്ടില്ലെന്നും മറുപടിയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here