കളത്തൂർ ജാറം മഖാം ഉറൂസിന് തുടക്കമായി

0
264
 കുമ്പള: കളത്തൂർ ജാറം മഖാം ഉറൂസിന് തുടക്കമായി. ഞായറാഴ്ച അസർ നമസ്കാരത്തിന് ശേഷം കുമ്പോൽ സയ്യിദ് ആറ്റക്കോയ തങ്ങൾ മഖാം സിയാറത്തിന് നേതൃത്വം നൽകി. നാട്ടുകാരുൾപ്പെടെ  ജനസഞ്ചയത്തെ സാക്ഷിയാക്കി പ്രാർത്ഥന നടത്തി. ശേഷം സയ്യിദ് ആറ്റക്കോയ തങ്ങളുടെയും സയ്യിദ് ശറഫുദ്ദീൻ തങ്ങളുടെയും പണ്ഡിതന്മാരുടെയും സാന്നിധ്യത്തിൽ ഉറൂസ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റഹ്മാൻ പാച്ചാണി പതാക ഉയർത്തി. കളത്തൂർ മഹല്ലിലെയും സമീപ മഹല്ലുകളിലെയും കമ്മിറ്റി ഭാരവാഹികളും പൗര പ്രമുഖരും സംബന്ധിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here