‘കാന്താര’ കാണാൻ പെൺ സുഹൃത്തിനൊപ്പം വന്നു; യുവാവിന് നേരെ സദാചാര അക്രമം

0
153

മംഗളൂരു ∙ വനിതാ സുഹൃത്തിനൊപ്പം സിനിമാ തിയറ്ററിലെത്തിയ യുവാവിനു നേരെ സദാചാര പൊലീസ് ചമഞ്ഞ് അക്രമം. മംഗളൂരുവിലെ സുള്ളിയയിൽ വ്യാഴാഴ്ച ആയിരുന്നു സംഭവം. ഇരുപതു വയസ്സുകാരനായ മുഹമ്മദ് ഇംതിയാസ് എന്ന യുവാവാണ് ഇമെയിൽ വഴി പരാതി നൽകിയതെന്നു പൊലീസ് പറഞ്ഞു.

സുള്ളിയയിലെ സന്തോഷ് തിയറ്ററിൽ ‘കാന്താര’ സിനിമ കാണാനെത്തിയതായിരുന്നു ഇംതിയാസും 18 വയസ്സുള്ള പെൺ സുഹൃത്തും. രാവിലെ 11നായിരുന്നു ഷോ. 10.20ന് തിയറ്ററിലെത്തിയ ഇരുവരും തിയറ്ററിലെ പാർക്കിങ് പരിസരത്ത് സംസാരിച്ചു നിന്നു. ഇതുകണ്ട ഒരു സംഘം ആളുകൾ ഇംതിയാസിന്റെ അരികിൽ എത്തി ചോദ്യംചെയ്യാൻ തുടങ്ങി.

പിന്നാലെ യുവാവിനെ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തിയറ്റർ പരിസരത്തുണ്ടായിരുന്നവർ ഓടിക്കൂടിയതോടെയാണ് അക്രമിസംഘം മർദനം അവസാനിപ്പിച്ചത്. ഇംതിയാസിന്റെ പരാതിയിൽ സുള്ളിയ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here