‘ജിന്ന് ബാധിച്ചു’, യുവതിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, കത്തി കൊണ്ട് മുറിവേല്‍പ്പിച്ചു; ഭര്‍ത്താവും ദുര്‍മന്ത്രവാദികളും അറസ്റ്റില്‍

0
244

ആലപ്പുഴ:  കായംകുളം കറ്റാനത്ത് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഐടി ജീവനക്കാരിയായ യുവതിക്ക് ക്രൂരമര്‍ദ്ദനം. യുവതിയെ ദുര്‍മന്ത്രവാദത്തിനിരയാക്കിയ ഭര്‍ത്താവും ബന്ധുക്കളും ദുര്‍മന്ത്രവാദികളും അടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ജിന്ന് ബാധിച്ചു എന്ന് ആരോപിച്ചാണ് ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയത്. ഇവര്‍ യുവതിയെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും കത്തിയും വാളും ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

ആലപ്പുഴ ഭരണിക്കാവ് പഞ്ചായത്തിലാണ് സംഭവം. 25 വയസുള്ള യുവതിയാണ് പീഡനത്തിന് ഇരയായത്. മൂന്ന് മാസമാണ് പീഡനത്തിന് ഇരയായത്. പീഡനം സഹിക്കാന്‍ വയ്യാതെ വന്നതോടെ യുവതി നൂറനാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭര്‍ത്താവ് അനീഷ്, മന്ത്രവാദികളായ സുലൈമാന്‍, അന്‍വര്‍ ഹുസൈന്‍, ഇമാമുദ്ദീന്‍ എന്നിവരും അനീഷിന്റെ ബന്ധുക്കളുമാണ് പിടിയിലായത്.

യുവതിയുടെ രണ്ടാം വിവാഹമാണ്. അനീഷ് പെണ്‍കുട്ടിയുടെ ചെവിയില്‍ ചില മന്ത്രങ്ങള്‍ ഓതുക പതിവായിരുന്നു. എന്നാല്‍ യുവതി ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്.യുവതിയെ ജിന്ന് ബാധിച്ചു എന്ന് ആരോപിച്ചാണ് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കുളത്തൂപ്പുഴ സ്വദേശികളായ മന്ത്രവാദികളെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്ന് പരാതിയില്‍ പറയുന്നു. മൂന്ന് മാസമാണ് പീഡനത്തിന് ഇരയായത്. സഹിക്കാന്‍ വയ്യാതെ വന്നതോടെ പെണ്‍കുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here