ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്‌ബോൾ താരം ആര് ?

0
322

2018 ൽ മുപ്പതുകളിൽ നിൽക്കുമ്പോഴാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും ലയണൽ മെസ്സിയുടേയും വാർഷിക വരുമാനം 100 മില്യൺ ഡോളർ കടക്കുന്നത്. എന്നാൽ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെക്ക് വയസ് 30 ആകുന്നത് വരെ കാത്തുനിൽക്കേണ്ടി വന്നില്ല. വെറും 23-ാം വയസിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമെന്ന ബഹുമതി ഈ യുവാവ് സ്വന്തമാക്കി കഴിഞ്ഞു. ഫോബ്‌സ് പുറത്തുവിട്ട കണക്ക് പ്രകാരം 2022-23 സീസണിൽ എംബാപ്പെ 128 മില്യണാണ് സ്വന്തമാക്കുക. ഇതോടെ ഏറ്റവും കൂടുതൽ വരുമാനം നേടുന്നവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി എംബാപ്പെ.

ഈ സീസണിലെ ശമ്പളവും മറ്റുമായി 110 മില്യൺ ഡോളറും, നൈക്ക്, ഓക്ലേ പോലുള്ള വൻകിട ബ്രാൻഡുകൾക്കൊപ്പം പ്രവർത്തിക്കുന്നതിൽ നിന്ന് 18 മില്യൺ ഡോളറുമാണ് എംബാപ്പെയ്ക്ക് ലഭിക്കുന്നത്.

ഈ സീസണിൽ മെസിക്ക് ലഭിക്കുക 110 മില്യൺ ഡോളറാണ്. തൊട്ടുപിന്നാലെ 100 മില്യൺ ഡോളറുമായി ക്രിസ്റ്റിയാനോ റൊണാൾഡോയുമുണ്ട്. നാലാം സ്ഥാനത്ത് നെയ്മറാണ്. 87 മില്യൺ ഡോളറാണ് നെയ്മറിന് ഈ സീസണിൽ ലഭിക്കു. പിന്നാലെ 53 മില്യൺ ഡോളറുമായി മുഹമ്മദ് സലയും, 39 മില്യൺ ഡോളറുമായി എർലിംഗ് ഹാലൻഡും, 35 മില്യൺ ഡോളറുമായി റോബർട്ട് ലെവൻഡോവ്‌സ്‌കിയും 31 മില്യൺ ഡോളറുമായി എഡല്ഡ ഹസാർഡും പട്ടികയിൽ ഇടംനേടി.

LEAVE A REPLY

Please enter your comment!
Please enter your name here