ലോകത്തിലെ ഏറ്റവും ചെലവേറിയ ന​ഗരങ്ങൾ ഇതാണ്, പുതിയ സർവേ ഫലം വെളിപ്പെടുത്തുന്നത്

0
292

ലോകത്തിൽ ജീവിക്കാൻ ഏറ്റവും ചെലവേറിയ ന​ഗരം ഏതാണ്? പുതിയ ഒരു സർവേ പ്രകാരം അത് ന്യൂയോർക്കും സിം​ഗപ്പൂരും ആണ്. കൂടാതെ, ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ വേൾഡ് വൈഡ് കോസ്റ്റ് ഓഫ് ലിവിംഗ് റിപ്പോർട്ട് പറയുന്നത് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട 172 നഗരങ്ങളിൽ ജീവിതച്ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് ശരാശരി 8.1% വർദ്ധിച്ചിട്ടുണ്ട് എന്നാണ്.

യുക്രൈനിലെ യുദ്ധവും വിതരണ ശൃംഖലയിലെ വരൾച്ചയും ഉൾപ്പടെയുള്ള നിരവധി ഘടകങ്ങൾ ഈ വർദ്ധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തെ ടെൽ അവീവ് ആയിരുന്നു ജീവിക്കാൻ ഏറ്റവും ചെലവേറിയ ന​ഗരമായിരുന്നത്. അതിപ്പോൾ മൂന്നാം സ്ഥാനത്തേക്ക് മാറ്റപ്പെട്ടിട്ടുണ്ട്.

ഹോംകോങ്, ലോസ് ഏഞ്ചലസ് എന്നിവയാണ് ഇവ കൂടാതെ പട്ടികയിലെ ആദ്യത്തെ അഞ്ച് ന​ഗരങ്ങളിൽ ഉൾപ്പെടുന്നത്. ഏഷ്യൻ നഗരങ്ങളിലുടനീളമുള്ള ശരാശരി ജീവിതച്ചെലവിന്റെ വർദ്ധന 4.5% ആണെന്നാണ് സർവേ പ്രകാരം കണക്കാക്കുന്നത്. ഇത് ആഗോള ശരാശരിയായ 6.2% നേക്കാൾ കുറവാണ് എന്നും വിലയിരുത്തുന്നു. എന്നാൽ സർക്കാരിന്റെ വിവിധ നയങ്ങളും മറ്റും കണക്കാക്കുമ്പോൾ ഓരോ രാജ്യത്തേയും ഫലങ്ങൾ വളരെ വ്യത്യസ്തമാണ്.

EIU -വിലെ വേൾവൈഡ് കോസ്റ്റ് ഓഫ് ലിവിം​ഗ് മേധാവി ഉപാസന ദത്തിന്റെ അഭിപ്രായത്തിൽ, ‘യുക്രൈനിലെ യുദ്ധം, റഷ്യയ്‌ക്കെതിരായ പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധം, ചൈനയുടെ സീറോ-കോവിഡ് നയങ്ങൾ എന്നിവയെല്ലാം തന്നെ വിതരണ ശൃംഖലയിൽ പ്രതിസന്ധികളും പ്രശ്നങ്ങളും സൃഷ്ടിച്ചു. ഇത് പലിശ നിരക്ക് വർധിക്കുന്നതിനും മറ്റും കാരണമായി. അതാണ് ലോകമെമ്പാടും ജീവിതച്ചെലവ് വർധിക്കാൻ പ്രധാന കാരണമായിത്തീർന്നത്. സർവേയിലെ 172 നഗരങ്ങളിലെ ശരാശരി വിലക്കയറ്റം 20 വർഷത്തിനിടെ ഞങ്ങൾ കണ്ടതിൽ വച്ച് ഏറ്റവും കൂടിയതാണ്’ എന്ന് പറയുന്നു.

ആ​ഗസ്തിലാണ് സർവേ സംഘടിപ്പിച്ചത്. സർവേ പ്രകാരം ഡമാസ്കസും ട്രിപ്പോളിയും ഏറ്റവും ചെലവ് കുറഞ്ഞ നരമായി കണക്കാക്കപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here