വിന്‍ഡോ സീറ്റില്‍ യാത്ര ചെയ്യവേ ജനലിലൂടെ ഇരുമ്പ് കമ്പി കഴുത്തിൽ തുളച്ചുകയറി; ട്രെയിൻ യാത്രക്കാരന് ദാരുണാന്ത്യം

0
287

ദില്ലി: ട്രെയിനിൽ യാത്ര ചെയ്യവേ പുറത്തുനിന്ന് ഇരുമ്പ് കമ്പി ജനലിലൂടെ കഴുത്തിൽ തുളച്ചുകയറി യാത്രക്കാരന് ദാരുണാന്ത്യം. ഹിതേഷ് കുമാർ എന്ന യാത്രക്കാരനാണ് മരിച്ചത്. സീറ്റിൽ ജനലിനരികെ ഇരുന്ന് യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. ദില്ലിയിൽ നിന്ന് കാൺപൂരിലേക്ക് പോവുകയായിരുന്ന നിലാഞ്ചൽ എക്‌സ്പ്രസിലാണ് സംഭവം. ദൻവാറിനും സോമനയ്ക്കും ഇടയിൽ രാവിലെ 8:45നായിരുന്നു അപകടം നടന്നതെന്ന് അധികൃതർ വ്യക്തമാക്കി. റെയിൽവേ ട്രാക്ക് ജോലിക്കായി ഉപയോഗിച്ചിരുന്ന ഇരുമ്പ് ദണ്ഡ് തീവണ്ടിയുടെ ജനലിലൂടെ കയറി കഴുത്തിൽ തുളച്ചുകയറിയാണ് മരണമെന്ന് അധികൃതർ പറഞ്ഞു. ജനാലയുടെ ചില്ല് തകർത്ത് ഇരുമ്പ് ദണ്ഡ് കോച്ചിലേക്ക് കയറുമ്പോൾ ഹരികേഷ് ദുബെ ജനൽ സീറ്റിൽ ഇരിക്കുകയായിരുന്നു. ട്രെയിൻ അലിഗഡ് ജംഗ്ഷനിൽ നിർത്തി മൃതദേഹം റെയിൽവേ പൊലീസിന് കൈമാറി. അന്വേഷണം നടക്കുന്നുണ്ടെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here