ഈ മെസെജൊക്കെ ഒരു വട്ടം വായിച്ചാൽ മതി; വന്‍ മാറ്റവുമായി വാട്ട്സ്ആപ്പ്

0
171

ദില്ലി: സീക്രട്ട് മെസെജൊക്കെ ഒരു വട്ടം വായിച്ചാൽ മതിയെന്ന് വാട്ട്സാപ്പ്. ഫോട്ടോയും വീഡിയോയും അയയ്ക്കുമ്പോൾ വൺസ് ഇൻ എ വ്യൂ എന്ന സെറ്റിങ്സ് ഉപയോഗിക്കാനാകുന്ന പോലെ മെസെജിലും പരീക്ഷിക്കാനാകും. മെസെജിന്റെ സ്ക്രീൻഷോട്ട് എടുക്കാനാകാത്ത രീതിയിലായിരിക്കും സെറ്റ് ചെയ്യുക.

വാട്ട്സാപ്പ് ബീറ്റ ഉപയോക്താക്കള്‌ക്ക് ഈ അപ്ഡേറ്റ് വൈകാതെ ലഭ്യമായി തുടങ്ങും. ഉപയോക്താക്കളുടെ സന്ദേശങ്ങൾക്ക് കൂടുതൽ സ്വകാര്യത നൽകുന്ന ഫീച്ചറാണിത്. കണ്ടയുടനെ അപ്രത്യക്ഷമാകുന്ന തരത്തിലാണ് ഇവ സെറ്റ് ചെയ്തിരിക്കുന്നത്. എല്ലാവര്ക്കും ഇത് ലഭ്യമാകാൻ ഇനിയും സമയമെടുത്തേക്കും.

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ്  മെസെജ് യുവർസെൽഫ് ഓപ്ഷൻ ലഭ്യമായി തുടങ്ങിയത്. കുറിപ്പുകൾ അയച്ചിടാനും റിമൈൻഡറുകൾ സെറ്റ് ചെയ്യാനും ഈ  ഫീച്ചർ ഉപയോക്താക്കളെ സഹായിക്കുന്നുണ്ട്. ഈ ഫീച്ചർ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഓഡിയോയും ആപ്പിനുള്ളിൽ തന്നെ സ്വയം പങ്കിടാൻ കഴിയും.

ഐഫോൺ, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ എന്നിവർക്ക് വാട്ട്സാപ്പിലെ  മെസേജ് യുവർസെഫ് ഫീച്ചർ ലഭ്യമായി തുടങ്ങി. ഗൂഗിൾ പ്ലേ സ്റ്റോറിലൂടെയോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ആപ്പ് അപ്ഡേറ്റ് ചെയ്യുന്നവർക്ക് മാത്രമേ ഈ ഫീച്ചർ ലഭ്യമാകൂ. അപ്‌ഡേറ്റ് ചെയ്‌ത വാട്ട്സാപ്പ്  തുറക്കുക, ഒരു പുതിയ ചാറ്റ് ക്രിയേറ്റ് ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക,
കോൺടാക്റ്റുകളിൽ നിന്ന് സ്വന്തം നമ്പർ നിങ്ങൾക്ക് തന്നെ കാണാൻ കഴിയും. അവസാനമായി, നിങ്ങളുടെ നമ്പർ തിരഞ്ഞെടുത്ത് മെസെജയയ്ക്കുന്നത് ആരംഭിക്കുക. ഈ സവിശേഷത ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് സ്വയം കുറിപ്പുകൾ പങ്കിടാനും ആപ്പിനുള്ളിലെ മറ്റ് ചാറ്റുകളിൽ നിന്ന്  ഒരു മെസെജോ മൾട്ടിമീഡിയ ഫയലോ കൈമാറാനും കഴിയും.

നിങ്ങൾക്ക് വാട്ട്‌സ്ആപ്പിൽ വോയ്‌സ് നോട്ടുകൾ റെക്കോർഡ് ചെയ്യാനും ഫോട്ടോകൾ ക്ലിക്കുചെയ്‌ത് അവ നിങ്ങൾക്കായി ഷെയറ്‍ ചെയ്യാനും കഴിയും.ഇമേജ് ബ്ലർ ചെയ്യാനുളള ഓപ്ഷൻ അടുത്തിടെയാണ് വാട്ട്സാപ്പ് കൊണ്ടുവന്നത്. ഇതിനു പിന്നാലെയാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here