മലദ്വാരത്തില്‍ പീരങ്കി ഷെല്‍ തിരുകിക്കയറ്റി 88-കാരന്‍

0
301

ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കായി എത്തിയ 88 -കാരന്റെ മലദ്വാരത്തില്‍ കണ്ട വസ്തു എന്തെന്നറിഞ്ഞ് ഡോക്ടര്‍മാര്‍ ഞെട്ടി. ഒന്നാം ലോകമഹായുദ്ധകാലത്തെ ഒരു പീരങ്കി ഷെല്‍ ആയിരുന്നു പരിശോധനയില്‍ കണ്ടെത്തിയത്. ലൈംഗിക സുഖത്തിനായി ഇയാള്‍ തിരുകി കയറ്റിയ പീരങ്കി ഷെല്‍ പിന്നീട് പുറത്തെടുക്കാന്‍ സാധിക്കാതെ വരികയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ   ടൗലോണില്‍ നിന്നുള്ള 88 -കാരനായ വയോധികനാണ് തന്റെ മലദ്വാരത്തിനുള്ളില്‍ പീരങ്കി ഷെല്‍ കുടുങ്ങി എന്ന പരാതിയുമായി ആശുപത്രിയില്‍ എത്തിയത്. ഇതേ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് പീരങ്കി ഷെല്‍ കണ്ടെത്തിയത്. തന്റെ സഹോദരന്റെ വീട്ടില്‍ നിന്ന് ആണ്  ഈ ഷെല്‍ കിട്ടിയത് എന്നാണ് ഇയാള്‍ പറയുന്നത്. ഏഴ് ഇഞ്ച് നീളവും 3.5 ഇഞ്ച് വീതിയും (18 cm മുതല്‍ 9 cm വരെ) ഉള്ള ഷെല്ലാണ് കണ്ടെത്തിയത്.

പലതരത്തിലുള്ള സാധനങ്ങള്‍ മലദ്വാരത്തിനുള്ളില്‍ തിരുകി കയറ്റിയ നിലയില്‍ ആശുപത്രിയില്‍ രോഗികള്‍ എത്താറുണ്ടെങ്കിലും ഇത് ആദ്യമായാണ് ഒരാള്‍ പീരങ്കി ഷെല്‍ തിരുകി കയറ്റിയ നിലയില്‍  ആശുപത്രിയില്‍ എത്തുന്നത് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പീരങ്കി ഷെല്‍ പൊട്ടിത്തെറിച്ചേക്കാം എന്ന സാധ്യത പരിഗണിച്ച് ആശുപത്രി അധികൃതര്‍ രോഗികളെയും ജീവനക്കാരെയും ആശുപത്രിയില്‍ നിന്നും ഭാഗികമായി മാറ്റി. കൂടാതെ ഷെല്‍  നിര്‍വീര്യമാക്കുന്നതിന് ബോംബ് സ്‌ക്വാഡിന്റെ സഹായവും തേടി.എന്നാല്‍ ശരീരത്തിനുള്ളില്‍ വച്ച് ഇത് പൊട്ടിത്തെറിക്കാനുള്ള സാധ്യത കുറവാണ് എന്ന് ബോംബ് സ്‌ക്വാഡ് ഡോക്ടര്‍മാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.

തുടര്‍ന്നാണ് ശസ്ത്രക്രിയയിലൂടെ ഷെല്ല് പുറത്തെടുത്തത്.  ഇയാള്‍ ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here