ന്യൂഡൽഹി: വോട്ടർ തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരിൽ ആരെയും വോട്ടർപ്പട്ടികയിൽ നിന്ന് നീക്കംചെയ്യില്ലെന്ന് കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു പാർലമെന്റിനെ അറിയിച്ചു. വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നത് സ്വന്തം താൽപര്യപ്രകാരം ചെയ്യേണ്ടതാണ്. വോട്ടർമാരുടെ അനുമതിയോടെ മാത്രമേ ഇതു ചെയ്യാവൂ. തെരഞ്ഞെടുപ്പ് നിയമ ഭേദഗതി നിയമം അനുസരിച്ച് വോട്ടറെ തിരിച്ചറിയുന്നതിന് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫിസർമാർക്ക് ആധാർ നമ്പർ ആവശ്യപ്പെടാൻ അനുമതിയുണ്ടെന്നും മന്ത്രി അറിയിച്ചു.
Home Latest news വോട്ടർപട്ടികയും ആധാറും ബന്ധിപ്പിക്കൽ നിർബന്ധമില്ല, ബന്ധിപ്പിക്കാത്തവരെ പട്ടികയിൽ നിന്ന് നീക്കില്ല: കേന്ദ്രസർക്കാർ