കേട്ടുകേള്‍വി പോലുമില്ലാത്ത പേര്! പക്ഷേ കോടികള്‍ വാരി വിവ്രാന്ത് ശര്‍മ്മ

0
163

കൊച്ചി: ഐപിഎല്‍ താരലേലത്തില്‍ അണ്‍ക്യാപ്‌ഡ് ഇന്ത്യന്‍ താരങ്ങളില്‍ വിസ്‌മയിപ്പിച്ചത് വിവ്രാന്ത് ശര്‍മ്മയാണ്. 20 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ഓള്‍റൗണ്ടര്‍ രണ്ട് കോടിയും പിന്നിട്ട് 2.60 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെത്തി. ശര്‍മ്മയ്ക്കായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സജീവമായി രംഗത്തുണ്ടായിരുന്നു. കൊല്‍ക്കത്ത നേരത്തെ 2.40 കോടി രൂപ വിവ്രാന്ത് ശര്‍മ്മയ്ക്ക് വിളിച്ചിരുന്നു. ജമ്മു കശ്‌മീരില്‍ നിന്നുള്ള താരമാണ് വിവ്രാന്ത് ശര്‍മ്മ.

കേരളത്തിന് നിരാശയുടെ വാര്‍ത്തയാണ് ലേലത്തിന്‍റെ ആദ്യ ഘട്ടത്തിലുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി മിന്നും ഫോമിലുള്ള രോഹന്‍ കുന്നുമ്മലിനെ ഐപിഎല്‍ താരലേലത്തിന്‍റെ തുടക്കത്തില്‍ ടീമുകളാരും സ്വന്തമാക്കിയില്ല. ലേലത്തില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്ന കേരള താരമാണ് രോഹന്‍. 20 ലക്ഷമായിരുന്നു അടിസ്ഥാന വില. ശുഭം ഖജൂരിയക്കായും ആരും രംഗത്തുവന്നില്ല. ഷെയ്‌ഖ് റഷീദിനെ 20 ലക്ഷത്തിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കി. ഹിമ്മത് സിംഗിനായും ആളുണ്ടായില്ല.

ഇന്ത്യന്‍ സ്‌പിന്നര്‍ മായങ്ക് മര്‍ക്കാണ്ഡെയെ 50 ലക്ഷത്തിനും ഇംഗ്ലണ്ട് സ്‌പിന്നര്‍ ആദില്‍ റഷീദിനെ രണ്ട് കോടിക്കും സണ്‍റൈസേഴ്‌സ് സ്വന്തമാക്കി. വെറ്ററന്‍ പേസര്‍ ഇശാന്ത് ശര്‍മ്മ 50 ലക്ഷത്തിന് ഡല്‍ഹി ക്യാപിറ്റല്‍സിലെത്തി. ഓസീസ് പേസര്‍ ജേ റിച്ചാര്‍ഡ്‌സണിനായി മുംബൈ ഇന്ത്യന്‍സ് 1.50 കോടി മുടക്കി. ഇംഗ്ലീഷ് താരങ്ങളായ റീസ് ടോപ്‌ലി 1.90 കോടിക്ക് ആര്‍സിബിയിലും ഫിലിപ് സാള്‍ട്ട് 2 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സിലുമെത്തി. മുജീബ് ഉര്‍ റഹ്‌മാന്‍, തബ്രൈസ് ഷംസി, ആദം സാംപ, ആക്കീല്‍ ഹെസൈന്‍, ആദം മില്‍നെ ക്രിസ് ജോര്‍ദാന്‍ എന്നിവരെ ആദ്യ ഘട്ടത്തില്‍ ടീമിലെത്തിക്കാന്‍ ആരുമുണ്ടായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here