‘വരുമാനം വർദ്ധിക്കുന്നില്ല’; 12 ഭാര്യമാർ, 102 മക്കൾ, 568 പേരക്കുട്ടികൾ കുടുംബം ഇനി വലുതാക്കില്ലെന്ന് മോസസ് ഹസഹയ

0
306

12 ഭാര്യമാരും 102 മക്കളും 568 പേരക്കുട്ടികളുമുള്ള ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥനാണ് മോസസ് ഹസഹയ. 67 കാരനായ മോസസ് ഹസഹയ ഇനി തന്റെ കുടുംബം വലുതാക്കിലെന്ന തീരുമാനത്തിലാണ്. കർഷകനായ മോസസിന് ഇത്രയും വലിയ കുടുംബത്തിന്റെ ദൈനംദിന ചെലവുകൾ വഹിക്കാൻ ബുദ്ധിമുട്ടാണ്. കുടുംബം വളർന്ന് വരുകയാണെങ്കിലും അതനുസരിച്ച് മോസസിന്റെ വരുമാനം വർദ്ധിക്കുന്നില്ല.

ആരോഗ്യം മോശമായതിനാൽ പഴയതുപോലെ കഠിനാധ്വാനം ചെയ്യാൻ കഴിയാത്തതാണ് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാകാനുള്ള കാരണമെന്ന് മോസസ് പറയുന്നു. സാമ്പത്തികാവസ്ഥ മോശമായതോടെ 2 ഭാര്യമാർ മോസസിനെ ഉപേക്ഷിച്ചു പോയി. തന്റെ ഭാര്യമാരെല്ലാം ഒരേ വീട്ടിലാണ് താമസിക്കുന്നത് .മോസസിന്റെ ഏറ്റവും ഇളയ ഭാര്യയാണ് ജൂലിക്ക.

11 കുട്ടികളാണ് ജൂലിക്കയ്‌ക്ക് മാത്രം ഉള്ളത്. ഇളയ മകന് 6 വയസാണ് പ്രായം. മോസസ് താമസിക്കുന്ന ഉഗാണ്ടൻ നഗരമായ ലുസാക്കയിൽ ബഹുഭാര്യത്വം അനുവദനീയമാണ്. അതുകൊണ്ട് തന്നെ മോസസ് ഒന്നിനുപുറകെ ഒന്നായി വിവാഹം കഴിച്ചു. ഇപ്പോൾ 12 ഭാര്യമാരുണ്ട്. കുടുംബം വളർന്നതനുസരിച്ച് കുടുംബത്തിന്റെ ചിലവും കൂടി. ഇപ്പോഴാണ് മോസസ് തന്റെ ഭാര്യമാരോട് ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കാൻ ആവശ്യപ്പെട്ടത് .

LEAVE A REPLY

Please enter your comment!
Please enter your name here