പ്രതിപക്ഷ നേതാവ് പങ്കെടുത്ത ചടങ്ങിനിടെ ചുംബിച്ച് വിദ്യാർത്ഥികൾ; സസ്‌പെൻഷൻ, വർഗീയ പോര്

0
279

ബംഗളൂരു: പ്രതിപക്ഷ നേതാവും കർണാടകയിലെ മുൻ മുഖ്യമന്ത്രിയുമായ സിദ്ദരാമയ്യ അതിഥിയായെത്തിയ പുസ്‌തക പ്രകാശന ചടങ്ങിൽ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്ത രണ്ട് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. കർണാടകയിലെ ബെൽത്തങ്ങാടിയിൽ ഗുരുദേവ് കോളേജിലാണ് സംഭവം. ഇതുസംബന്ധിച്ച ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ വിഷയം ഏറെ ച‌ർച്ചയാവുകയാണ്. മുൻ എം എൽ എ വസന്ദ് ബംഗേരയുടെ പുസ്തകപ്രകാശന ചടങ്ങിലായിരുന്നു വിവാദസംഭവം.

ഇതിൽ ഉൾപ്പെട്ട ആൺകുട്ടി മുസ്ളീം സമുദായത്തിൽപ്പെട്ടയാളും പെൺകുട്ടി ഹിന്ദുവുമായതിനാൽ വിഷയം വർഗീയപ്രക്ഷോഭങ്ങൾക്ക് ഇടയായിരിക്കുകയാണ്. ലവ് ജിഹാദ് ആരോപിച്ച് ചില ഹിന്ദു ആക്ടിവിസ്റ്റുകൾ വിദ്യാർത്ഥിയ്ക്കെതിരെ വധഭീഷണി മുഴക്കിയതായും റിപ്പോർട്ടുകളുണ്ട്. വിദ്യാർത്ഥികൾക്കെതിരെ ഓൺലൈൻ ക്യാമ്പയിനുകൾ ആരംഭിച്ചതോടെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകി.

സംഭവം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഇരുവരെയും സസ്‌പെൻഡ് ചെയ്തതായും കോളേജ് അറിയിച്ചു. എന്നാൽ ഹിന്ദു വിദ്യാർത്ഥിനിയെ മാത്രമാണ് സസ്‌പെൻഡ് ചെയ്തതെന്ന് ഹിന്ദു ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നു. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here