നടി തുനിഷ ശർമ സെറ്റിലെ മേക്കപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

0
247

മുംബൈ ∙ ടെലിവിഷൻ താരം തുനിഷ ശർമ (20) മരിച്ച നിലയിൽ. ‘അലിബാബ: ദസ്താൻ ഇ–കാബുൾ’ എന്ന സീരിയലിന്റെ സെറ്റിൽ മേക്കപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചശേഷം മരണം സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഭാരത് കാ വീർ പുത്ര– മഹാറാണ പ്രതാപ് എന്ന സീരിയലിലൂടെയാണ് തുനിഷ ടെലിവിഷൻ രംഗത്തെത്തിയത്. ചക്രവർത്തി അശോക സമ്രാട്ട്, ഗബ്ബാർ പൂഞ്ച് വാലാ, ഷേർ–ഇ പഞ്ചാബ്, ഇന്റർനെറ്റ് വാലാ ലവ്, സുബ്ഹാൻ അല്ലാ തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. അലി ബാബായിൽ ഷെഹ്സാദി മറിയമായി അഭിനയിച്ചു വരികയായിരുന്നു.

ബോളിവുഡ് ചിത്രങ്ങളിലും ചെറിയ വേഷങ്ങളിൽ തുനിഷ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബാർ ബാർ ദേഖോ എന്ന ചിത്രത്തിൽ കത്രീന കൈഫിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് തുനിഷയായിരുന്നു. ഫിത്തൂർ, ദബാങ്–3, കഹാനി 2 തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here