കൂട്ടിൽ കിടന്ന സിംഹത്തെ തലോടാൻ ശ്രമം; പിന്നീട് സംഭവിച്ചത്…

0
233

വന്യമൃഗങ്ങളുമായി ഇടപഴകുമ്പോള്‍ ഏറെ ജാഗ്രത പാലിക്കണമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പലപ്പോഴും അപകടകരമായ രീതിയിൽ ഇവരുമായി ഇടപഴകാനും അവ ക്യാമറയില്‍ പകര്‍ത്താനും പലരും ശ്രമിക്കാറുണ്ട്. അത്തരത്തില്‍ നടന്ന ഒരു സംഭവത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മൃഗശാലയിലെ കൂട്ടിൽ കിടക്കുന്ന സിംഹത്തെ തലോടാൻ ശ്രമിക്കുന്ന സന്ദർശകനു നേരെ സിംഹം തിരിയുന്നതിന്‍റെ വീഡിയോ ആണ് വൈറലാകുന്നത്. പതിനഞ്ച് സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ ട്വിറ്ററിലൂടെ ആണ് പ്രചരിക്കുന്നത്.

കൂട്ടിൽ കിടക്കുന്ന രണ്ട് സിംഹങ്ങൾക്കരികിലായി സന്ദർശകർ നിൽക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ഒരു സിംഹത്തെ ചിലർ കമ്പിയഴിക്കുള്ളിലൂടെ കൈയിട്ട് തലോടുകയും ചെയ്യുന്നുണ്ട്. ഇത് കണ്ടിട്ട് മറ്റൊരു വ്യക്തി രണ്ടാമത്തെ സിംഹത്തെ തലയിൽ തൊട്ടും മറ്റും ലാളിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പെട്ടെന്ന് പ്രകോപിതനായ സിംഹം, ഉച്ചത്തിൽ മുരണ്ടു കൊണ്ട് ഇയാളുടെ കൈയിൽ കടിക്കുകയായിരുന്നു.

വേദനയും ഭയവും കൊണ്ട് ഇയാള്‍ ഉച്ചത്തിൽ നിലവിളിക്കുന്നതും വീഡിയോയിൽ കേൾക്കാം. നിമിഷനേരം കൊണ്ട് ഒപ്പമുണ്ടായിരുന്നവരുടെ സഹായത്തില്‍ ഇയാളുടെ കൈ പുറത്തെടുക്കുകയായിരുന്നു. എവിടെ നിന്നാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് എന്നത് വ്യക്തമല്ല. വീഡിയോ എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തി.

വന്യമൃഗങ്ങൾക്കരികിലേക്കെത്തുമ്പോൾ എത്രത്തോളം സൂക്ഷിക്കണം എന്ന് വ്യക്തമായി കാണിച്ചു തരുന്ന ഒരു വീഡിയോ എന്നാണ്  ഇത് കണ്ട ആളുകളുടെ അഭിപ്രായം. ഇനി എങ്കിലും ആളുകള്‍ വന്യമൃഗങ്ങളുമായി ഇടപഴകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ഇക്കൂട്ടര്‍ ഓര്‍മ്മിപ്പിച്ചു.

 

അതേസമയം, അപകടകരമായ രീതിയിൽ സിംഹങ്ങള്‍ക്കൊപ്പം കളിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ സമാനമായ വീഡിയോയും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു പേടിയുമില്ലാതെയാണ് കുട്ടി രണ്ട് സിംഹങ്ങൾക്കൊപ്പം കളിക്കുന്നത്. ഒരു സിംഹത്തിന്റെ വായ്ക്കുള്ളിൽ കുട്ടി കൈ വയ്ക്കുന്നതും വീഡിയോയില്‍ കാണാം. കുട്ടി തന്റെ മുഖം സിംഹത്തിന്റെ മുഖത്തോട് അപകടകരമായി അടുപ്പിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. കുട്ടി തമാശയായി സിംഹത്തെ അടിക്കുകയും ചെയ്യുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here