മുസ്ലീം യുവാവിനൊപ്പം യാത്ര ചെയ്തു; ഹിന്ദു യുവതിയെ ആക്രമിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍

0
208

മാംഗളൂര്‍: മാംഗളൂരില്‍ സദാചാര പോലീസ് ആക്രമണവുമായി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍. ഹിന്ദു യുവതി മുസ്ലീം യുവാവിന്റെ കൂടെ യാത്ര ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഒരു കൂട്ടം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബസ് തടഞ്ഞ് നിര്‍ത്തി യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് എന്നാണ് ആരോപണം. 25കാരിയായ നിധി ആര്‍ ഷെട്ടിയ്ക്കാണ് തന്റെ മുസ്ലീം സുഹൃത്തായ മുഹമ്മദ് റയീഫിന്റെ കൂടെ യാത്ര ചെയ്യും വഴി ദുരനുഭവമുണ്ടായത്.

വലത് പക്ഷ സംഘടനയായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവര്‍ യാത്ര ചെയ്തിരുന്ന ബസ് തടഞ്ഞുനിര്‍ത്തുകയും പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി. പെണ്‍കുട്ടി സുഹൃത്തായ മുസ്ലീം യുവാവിന്റെ കൂടെ യാത്ര ചെയ്തതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ഇതാദ്യമായല്ല ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള സദാചാര ഗുണ്ടായിസം നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ യുവതിയും പ്രവര്‍ത്തകരും തമ്മിലുള്ള വാക്കുതര്‍ക്കത്തിന്റെ വീഡിയോയും പ്രചരിച്ചിരുന്നു.

മറ്റൊരു സംഭവത്തില്‍ ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഒരു ഹിന്ദു സ്ത്രീ 45 കാരനായ മുസ്ലീം യുവാവിന് തന്റെ ബാഗ് ഏല്‍പ്പിച്ചത് വലിയ പ്രശ്‌നത്തിനിടയാക്കിയിരു്ന്നു. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ മൂഡിബിദ്രെയിലായിരുന്നു സംഭവം നടന്നത്. ഇഷാക്ക് എന്ന യുവാവിനെയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അന്ന് മര്‍ദ്ദിച്ചത്.

ഇഷാക്ക് പൊലീസിന് നല്‍കിയ മൊഴിപ്രകാരം ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ ബാഗ് പിടിക്കാന്‍ ഏല്‍പ്പിച്ച യുവതിയോട് സംസാരിച്ചതിനെ ബസ് കണ്ടക്ടര്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരിന്നു. കാര്യമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ പ്രവര്‍ത്തകര്‍ യുവാവിനെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. ഹിന്ദു യുവതിയോട് ഇഷാക്ക് മോശമായി പെരുമാറി എന്നും ബസ്‌കണ്ടക്ടര്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here